കൊൽക്കത്ത: കേന്ദ്ര ഭരണത്തിൽ നിന്ന് ബി.ജെ.പിയെ താഴെയിറക്കാൻ കോൺഗ്രസുമായി കൂട്ടു ചേരുന്നതിനും വിരോധമിെല്ലന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കേന്ദ്ര സർക്കാർ നൂറ് ഹിറ്റ്ലർക്ക് തുല്യമാെണന്നും മമത പറഞ്ഞു.
യു.പി.എ മുൻ അധ്യക്ഷ സോണിയ ഗാന്ധിയുമായി നല്ല ബന്ധമാണുണ്ടായിരുന്നതെന്നും എന്നാൽ രാഹുൽ ഗാന്ധിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടില്ലെന്നും മമത ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനാർഥിത്വം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം ആഗ്രഹങ്ങളൊന്നും ഇല്ലെന്നും പ്രധാനമന്ത്രി സ്ഥാനാർഥിയെ കുറിച്ച് ചിന്തിക്കുന്നതിന് പകരം ഒരുമിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും മമതാ ബാനർജി വ്യക്തമാക്കി.
ഉദ്ദേശ്യവും ആശയങ്ങളും ന്യായമാണെങ്കിൽ ആർെക്കാപ്പം പ്രവർത്തിക്കുന്നതിനും ബുദ്ധിമുട്ടില്ല. എന്നാൽ, രാജീവ് ഗാന്ധിയെ കുറിച്ചോ സോണിയ ഗാന്ധിയെ കുറിച്ചോ തനിക്ക് പറയാനാകുന്നതുപോലെ വളരെ ജൂനിയറായ രാഹുലിനെ കുറിച്ച് പറയാനാകില്ലെന്നും മമത പറഞ്ഞു.
കോൺഗ്രസ് രാജ്യത്തിെൻറ പലയിടങ്ങളിലും ശക്തരും കൂടുതൽ സീറ്റ് നേടാൻ സാധ്യതയുള്ളവരുമാണ്. അതിനാൽ അവർ സഖ്യം നയിക്കെട്ട. പ്രാദേശിക പാർട്ടികൾക്ക് ശക്തിയുള്ളിടത്ത് അവരും നേട്ടമുണ്ടാക്കെട്ട. ഇതിന് ആദ്യം വേണ്ടത് എല്ലാവരും ഒരുമിച്ച് നിൽക്കുകയാണെന്നും മമത വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.