ബജറ്റിൽ തൊഴിലില്ലായ്​മ പരിഹരിക്കാനുള്ള നടപടിയില്ല -രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്​മയാണെന്നും അത്​ പരിഹരിക്കാൻ ബജറ്റിൽ ഒരു പ ്രഖ്യാപനവും നടത്തിയില്ലെന്നും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമുള്ള ബ ജറ്റ്​ പ്രസംഗമാണ്​ ധനമന്ത്രി നടത്തിയത്​. എന്നാൽ അത്​ വെറും പൊള്ളയാണെന്നും രാഹുൽ വിമർശിച്ചു.

രാജ്യം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. നമ്മുടെ യുവാക്കൾക്ക് തൊഴിൽ ലഭിക്കാൻ സഹായിക്കുന്ന തന്ത്രപരമായ ഒരു ആശയവും ബജറ്റിൽ കണ്ടില്ല. തന്ത്രപരമായ പല കാര്യങ്ങളും ബജറ്റിൽ കണ്ടു. എന്നാൽ അതെല്ലാം വെറും വാക്കായി പോകുമെന്നും രാഹുൽ മാധ്യമങ്ങളോട്​ പറഞ്ഞു.

ബജറ്റ്​ പ്രഖ്യാപനങ്ങളിൽ ആവർത്തനങ്ങളും പരസ്​പര ബന്ധമില്ലായ്​മയുമാണ്​ കാണുന്നത്​. ഇതെല്ലാം സർക്കാറി​​െൻറ മാനസികാവസ്ഥയാണ്​ ചൂണ്ടിക്കാട്ടുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു​.

Tags:    
News Summary - Not any strategic idea that help youth to get jobs - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.