'സർക്കാറിനെ പിരിച്ചുവിടുമെന്ന ഭയമില്ല, കർഷകർക്കൊപ്പം മാത്രം' -ക്യാപ്​റ്റൻ അമരീന്ദർ സിങ്​

ഛണ്ഡീഗഡ്​: 'എ​െൻറ സർക്കാറിനെ പിരിച്ചുവി​ടുമെന്ന ഭയം എനിക്കില്ല. എന്നാൽ കർഷകരെ ദുരിതത്തിലാക്കാനോ, നശിപ്പിക്കാനോ അനുവദിക്കില്ല' -പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​. കേന്ദ്രസക്കാറി​െൻറ കാർഷിക നിയമങ്ങളെ തള്ളി പഞ്ചാബ്​ നിയമസഭയിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

കാർഷിക നിയമങ്ങൾക്കെതിരെ അമരീന്ദർ സിങ്​ നിയമഭയിൽ പ്രമേയം അവതരിപ്പിച്ചു. സംസ്​ഥാന നിയമങ്ങളുടെ ചുവടുപിടിച്ച്​ കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങളെ പ്രതിരോധിക്കാനാണ്​ നീക്കം.

'ഞങ്ങൾ നിങ്ങൾക്കൊപ്പം നിന്നു. ഇപ്പോൾ നിങ്ങൾക്ക്​ ഞങ്ങൾക്കൊപ്പം നിൽക്കാനുള്ള സമയമാണ്​' -കർഷകരോടായി അമരീന്ദർ പറഞ്ഞു.

സംസ്​ഥാന​ കാർഷിക ബില്ലുകൾ പാസാക്കുന്നതിനായി അമരീന്ദർ സിങ്ങി​െൻറ നേതൃത്വത്തിൽ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർത്തിരുന്നു. മൂന്ന്​ ബില്ലുകൾ ചൊവ്വാഴ്​ച നിയമസഭയിൽ അവതരിപ്പിച്ചു.

കേന്ദ്രസർക്കാറി​െൻറ കാർഷികോൽപ്പന്ന വ്യാപാര പ്രോത്സാഹന നിയമം, കർഷക ശാക്തീകരണ -വിലസ്​ഥിരത- കർഷിക സേവന നിയമം, അവശ്യ സാധന നിയമ ഭേദഗതി എന്നിവയാണ്​ കേന്ദ്രസർക്കാറി​െൻറ വിവാദ കാർഷിക നിയമങ്ങൾ. നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന്​ എൻ.ഡി.എയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ സഖ്യം വിട്ടിരുന്നു.

Tags:    
News Summary - Not Afraid To Quit Amarinder Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.