ന്യൂഡൽഹി: രാജ്യത്തെ ഹൈകോടതികളിൽ വനിതാ ചീഫ് ജസ്റ്റിസുമാരില്ലെന്ന് നിയമ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ വിവരങ്ങൾ പ്രകാരം ഹൈകോടതിയുടെ ആകെ അംഗങ്ങളുടെ 9.5 ശതമാനമാണ് വനിതാ ജഡ്ജിമാരുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ 775 ജഡ്ജിമാരാണുള്ളത്. അതിൽ 106 പേർ വനിതകളാണ്. രാജ്യത്തെ 15 ലക്ഷം അഭിഭാഷകരിൽ രണ്ടുലക്ഷത്തോളം പേർ വനിതകളാണ്. എൻറോൾ ചെയ്ത ആകെ അഭിഭാഷകരിൽ 15.31 ശതമാനമാണ് ഇൗ കണക്കെന്ന് സർക്കാർ വ്യക്തമാക്കി.
ബി.ജെ.പി എം.പി രാകേഷ് സിൻഹയുടെ ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകുകയായിരുന്നു നിയമമന്ത്രി കിരൺ റിജിജു. 11 വനിതാ ജഡ്ജിമാരെ സുപ്രീംകോടതിയിൽ നിയോഗിച്ചു. താഴെ ശ്രേണിയിലുള്ള ജഡ്ജിമാരിൽ 30 ശതമാനം മാത്രമാണ് വനിതകളെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.