വീൽചെയറില്ല; ആശുപത്രിയുടെ മൂന്നാം നിലയിലേക്ക് സ്കൂട്ടറോടിച്ച് കയറ്റി യുവാവ്

ജയ്പൂർ: കാലൊടിഞ്ഞ മകനുമായി ചികിത്സക്കെത്തിയപ്പോൾ വീൽചെയറില്ലെന്ന് അറിഞ്ഞതോടെ ആശുപത്രിയിലേക്ക് സ്കൂട്ടറോടിച്ച് കയറ്റി പിതാവ്. രാജസ്ഥാനിലെ കൊത്തയിലെ ആശുപത്രിയിലാണ് സംഭവം.

ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിടാനായാണ് മകനെയും കൂട്ടി പിതാവ് ആശുപത്രിയിലെത്തിയത്. വീൽചെയറില്ലെന്ന് അറിഞ്ഞതോടെ സ്കൂട്ടർ ആശുപത്രി കെട്ടിടത്തിലേക്ക് ഓടിച്ചു കയറ്റി. തുടർന്ന് ലിഫ്റ്റിലും സ്കൂട്ടർ കയറ്റി മകനെ മൂന്നാം നിലയിലെത്തുകയായിരുന്നു.

സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വീൽചെയറില്ലാത്തതിനാലാണ് ഇത് ചെയ്യേണ്ടി വന്നതെന്ന് അറിഞ്ഞതോടെ പൊലീസ് യുവാവിനെ പിന്തുണച്ചു. ചെയ്തത് ശരിയാണെന്നും ആശുപത്രിയിൽ സൗകര്യങ്ങൾ കുറവായാൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഏത് മാർഗത്തിലൂടെയും സൗകര്യമൊരുക്കുമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയർന്നു. വീൽചെയർ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. വീൽചെയറിന് ആവശ്യം അറിയിച്ച് കത്ത് നൽകിയിരുന്നെങ്കിലും ഉന്നത അധികാരികൾ തള്ളുകയായിരുന്നെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

Tags:    
News Summary - No wheelchair at hospital, man takes injured son to 3rd floor on scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.