ലുഡോ കളിയിലൂടെ പരിചയപ്പെട്ടു; കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് പെൺകുട്ടിയെ തിരിച്ചയച്ചു

കറാച്ചി: ബംഗളൂരുവിലെ യുവാവിനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തിയ പാക് കൗമാരക്കാരിയെ തിരിച്ചയച്ചു. പെൺകുട്ടിയുടെ അമ്മാവനാണ് ഇന്ത്യയിലെത്തിയ വിവരവും പിന്നീട് സർക്കാർ ഇടപെട്ട് തിരിച്ചയച്ച വിവരവും അറിയിച്ചത്. സ്വർണ്ണാഭരണങ്ങൾ വിറ്റും സുഹൃത്തുക്കളിൽ നിന്ന് പണം കടംവാങ്ങിയുമാണ് ഇഖ്റ ജവാനിയെന്ന പെൺകുട്ടി ഇന്ത്യയിലേക്ക് എത്തിയത്.

പാകിസ്താനിൽ നിന്നും വിമാനമാർഗം ദുബൈയിലെത്തിയ പെൺകുട്ടി അവിടെ നിന്നും നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോയി. കാഠ്മണ്ഡു വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്. കഴിഞ്ഞ മാസം ബംഗളൂരുവിൽ നിന്നാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. മുലായം സിങ് യാദവെന്ന യുവാവിനൊപ്പം താമസിക്കുകയായിരുന്നു പെൺകുട്ടി. വാഗ അതിർത്തി വഴി പെൺകുട്ടിയെ പാകിസ്താന് കൈമാറി.

ഓൺലൈനിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. പിന്നീട് നേപ്പാളിലെത്തി വിവാഹിതരാവുകയായിരുന്നു. കോളജിൽ നിന്നാണ് ഇഖ്റയെ കാണാതാവുന്നത്. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പെൺകുട്ടിയുടെ കുടുംബം തയാറായില്ല.

സോഫ്റ്റ്വെയർ എൻജീനിയർ സമീർ അൻസാരിയെന്ന പേരിലാണ് മുലായം സിങ് യാദവ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് കുടുംബാംഗങ്ങളിലൊരാൾ പറഞ്ഞു. ലുഡോ കളിയിലൂടെയാണ് ഇരുവരും പരിചയത്തിലാണ് .പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷമാണ് ഉത്തർപ്രദേശിൽ നിന്നുള്ള മുലായം സിങ് യാദവുമായാണ് താൻ പരിചയത്തിലായതെന്നും ഇയാൾക്ക് ബംഗളൂരുവിൽ സെക്യൂരിറ്റി ജോലിയാണെന്നും പെൺകുട്ടി മനസിലാക്കിയത്. 

Tags:    
News Summary - No Visa, Pak Teen Did This To Enter India To Marry Lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.