മോദി ട്രംപി​െൻറ മധ്യസ്ഥത ആവശ്യപ്പെട്ടില്ല; രാജ്യസഭയിൽ വിശദീകരിച്ച്​ ജയ്​ശങ്കർ

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പ്രശ്​ന പരിഹാരത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. പ്രസിഡൻറ്​ ഡോണാള്‍ഡ് ട്രംപിനോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പാകിസ്​താനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം രാജ്യസഭയില്‍ വിശദീകരിച്ചു.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയുടെ സഹായം തേടിയെന്ന ഡോണാള്‍ഡ് ട്രംപി​​​െൻറ പ്രസ്താവനയില്‍ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.

പാകിസ്​താനുമായുള്ള എല്ലാ കരാറുകളും ഉഭയകക്ഷി സംബന്ധമായ കാര്യമാണെന്ന്​ ആവർത്തിക്കുകയാണ്​. അതിർത്തി കടന്നുള്ള തീവ്രവാദം പാകിസ്​താൻ അവസാനിപ്പിച്ചാൽ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ തുടങ്ങൂ. ഷിംല ഉടമ്പടിയും ലാഹോർ പ്രഖ്യാപനവും ഉൾപ്പെടെ കശ്​മീർ പ്രശ്​നം ചർച്ച ചെയ്യുന്നതിനുള്ള വഴിയുണ്ട്​. ത​​െൻറ വിശദീകരണം വിഷയത്തിലുള്ള ആശങ്കകളില്ലാതാക്കിയെന്ന്​ പ്രതീക്ഷിക്കുന്നതായും ജയ്​ശങ്കർ രാജ്യസഭയിൽ പറഞ്ഞു.

എന്നാല്‍ യു.എസ്. പ്രസിഡൻറി​​െൻറ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിശദീകരണം നല്‍കണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചു. ഇതിനെത്തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക്​ 12 മണി വരെ നിര്‍ത്തിവച്ചു.

Tags:    
News Summary - "No Such Request By PM": Jaisankar To Parliament - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.