തിരുവനന്തപുരം: പ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിന് സബ്സിഡിയില്ലാത്ത മണ്ണെണ്ണ അനുവദിച്ച് കേന്ദ്രത്തിെൻറ ഇരുട്ടടി. വെള്ളപ്പൊക്കത്തിൽ വൈദ്യുതിബന്ധവും പാചകവാതക വിതരണവും നിലച്ച് നിരവധി കുടുംബങ്ങൾ ഇരുട്ടിലും അനിശ്ചിതത്വത്തിലുമായ സാഹചര്യത്തിലാണ് സബ്സിഡി നിരക്കിൽ 12000 കിലോ ലിറ്റർ മണ്ണെണ്ണ കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, സബ്സിഡിയില്ലാത്ത മണ്ണെണ്ണ അനുവദിച്ചെന്നാണ് സംസ്ഥാനത്തെ കേന്ദ്രം അറിയിച്ചത്. ലിറ്ററിന് 70 രൂപ നിരക്കിൽ 85 കോടി ഇതിനായി സംസ്ഥാനം നൽകണം.
ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ആവശ്യമായ വക കണ്ടെത്താൻ സർക്കാർ നെേട്ടാട്ടമോടുന്നതിനിടയിലാണ് മണ്ണെണ്ണയിലും കേന്ദ്രം കണ്ണടച്ചത്. സബ്സിഡിയില്ലാത്ത മണ്ണെണ്ണ ഉപഭോക്താവിലെത്തുമ്പോള്‍ വീണ്ടും വില ഉയരുമെന്നാണ് വിലയിരുത്തൽ. സബ്സിഡിയുണ്ടെങ്കിൽ ലിറ്റിന് 13 രൂപ നൽകിയാൽ മതിയാകും. ഫലത്തിൽ 68 കോടി രൂപ കേരളത്തിന് അധിക ബാധ്യതയാകും. ഇത്രയധികം തുക നൽകി മണ്ണെണ്ണ വാങ്ങുന്നകാര്യത്തില്‍ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. സബ്സിഡി അനുവദിച്ചില്ലെങ്കില്‍ അനുവദിച്ച മണ്ണെണ്ണ കേരളം വാങ്ങില്ലെന്നാണ് വിവരം.
ഡീസലിനെക്കാള്‍ വില നല്കി മണ്ണെണ്ണ വാങ്ങുന്നകാര്യം പ്രായോഗികമെല്ലന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വൈദ്യുതി കണക്ഷനുള്ള ഉപഭോക്താവിന് നിലവില്‍ ഒരു ലിറ്ററും മറ്റുള്ളവർക്ക് അഞ്ച് ലിറ്ററുമാണ് മണ്ണെണ്ണ നല്‍കിവരുന്നത്.മുമ്പ് അരി വിഹിതത്തിെൻറ കാര്യത്തിലും അനുഭാവപൂർവമായ സമീപനമല്ല കേന്ദ്രത്തിെൻറ ഭാഗത്തുനിന്നുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.