യു.പിയിലെ ആശുപത്രികളിൽ ഓക്​സിജൻ ക്ഷാമമില്ല -യോഗി ആദിത്യനാഥ്​

ലഖ്​നോ: ഉത്തർപ്രദേശിലെ സർക്കാർ -സ്വകാര്യ ആശുപത്രികളിൽ ഒാക്​സിജൻ ക്ഷാമമില്ലെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. വിവിധ സ്​ഥാപനങ്ങളുമായി സഹകരിച്ച്​ സംസ്​ഥാന സർക്കാർ ഓക്​സിജൻ ഓഡിറ്റ്​ നടത്തുമെന്നും ആദിത്യനാഥ്​ പറഞ്ഞു.

കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന്​ പറഞ്ഞ യോഗി, ഇ​തൊരു പകർച്ചപനിയായി കരുതുന്നത്​ വളരെ വലിയ​ തെറ്റായിരിക്കുമെന്നും പറഞ്ഞു. വിവിധ പത്രങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു യോഗി.

'സംസ്​ഥാനത്ത്​ സർക്കാർ -സ്വകാ​ര്യ ആശ​ുപത്രികളിൽ ഒാക്​സിജൻ ക്ഷാമമില്ല. കരിഞ്ചന്തയും പൂഴ്​ത്തിവെപ്പുമാണ്​ ക്ഷാമത്തിന്​ കാരണം. അവ നിയന്ത്രിക്കണം. ഐ.ഐ.ടി കാൺപുർ, ​ഐ.ഐ.എം ലഖ്​നോ, ഐ.ഐ.ടി ബി.എച്ച്​.യു എന്നിവയുമായി സഹകരിച്ച്​ ഓഡിറ്റ്​ നടത്തും. അതിന്‍റെ അടിസ്​ഥാനത്തിലാകും ഓക്​സിജൻ വിതരണം' -ആദിത്യനാഥ്​ പറഞ്ഞു.

​േകാവിഡ്​ ബാധിച്ച എല്ലാ രോഗികൾക്കും ഓക്​സിജൻ ആവശ്യമില്ല. ഇതിനെക്കുറിച്ച്​ എല്ലാവരിലേക്കും അറിവെത്തിക്കാൻ മാധ്യമങ്ങൾ തയാറാകണമെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു. 

Tags:    
News Summary - No Shortage Of Oxygen In Any Hospitals In Uttar Pradesh: Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.