എന്തു​കൊണ്ട് ജനത്തിന് അഭിവൃദ്ധിയില്ല –പ്രിയങ്ക

ഫത്തേഗഡ് സാഹിബ് (പഞ്ചാബ്): രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെങ്കിൽ എന്തുകൊണ്ട് ജനങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകുന്നി​ല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിനുവേണ്ടി പൊതുജനങ്ങളോട് കള്ളം പറയുകയും പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.

ഫത്തേഗഡ് സാഹിബ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അമർ സിങ്ങിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ​പ്രിയങ്ക. രാജ്യത്ത് 70 കോടി യുവാക്കൾ തൊഴിലില്ലാത്തവരാണെന്നും 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണിതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. സർക്കാർ ജോലിയിൽ 30 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും അവർ പറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങളുടെ മക്കൾക്ക് ജോലി ലഭിക്കാത്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.

ഇന്ത്യ അതിവേഗം കുതിക്കുകയാണെങ്കിൽ എന്തുകൊണ്ട് പണപ്പെരുപ്പം വളരെയധികം വർധിച്ചുവെന്ന് പ്രിയങ്ക ചോദിച്ചു. രാജ്യം പുരോഗമിക്കുകയാണെങ്കിൽ പിന്നെ എന്തിനാണ് ഇവിടെ ഉരുക്കു ഫാക്ടറികൾ പൂട്ടുന്നത്? എന്തുകൊണ്ടാണ് ജി.എസ്.ടി ചുമത്തി വ്യവസായത്തെ ദുർബലപ്പെടുത്തുന്നത്? -പ്രിയങ്ക ചോദിച്ചു.

Tags:    
News Summary - No progress taking place in lives of people under BJP government: Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.