ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമ തീയതി നീട്ടില്ലെന്ന് സർക്കാർ

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അന്തിമ തീയതി നീട്ടുന്നത് സർക്കാരിന്‍റെ പരിഗണനയിലില്ലെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ്. ജൂലൈ 31നാണ് ആദായനികുതി റിട്ടേൺസ് സമർപ്പിക്കാനുള്ള അവസാന തിയതി.

നടപ്പു സാമ്പത്തിക വർഷം ജൂലൈ 20 വരെ 2.3 കോടിയിലധികം ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തതായി അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ ഇത് വർധിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 5.86 കോടി ആദായ നികുതി റിട്ടേണുകളായിരുന്നു ഫയൽ ചെയ്തിരുന്നത്.

തീയതികൾ നീട്ടുന്ന പതിവ് തുടരുമെന്ന് ആളുകൾ കരുതി. അതുകൊണ്ട് ആദ്യം റിട്ടേണുകൾ സമർപ്പിക്കുന്നത് അൽപ്പം മന്ദഗതിയിലായിരുന്നു, എന്നാൽ ഇപ്പോൾ പ്രതിദിനം 15 ലക്ഷം മുതൽ 18 ലക്ഷം വരെ റിട്ടേണുകൾ ഞങ്ങൾക്ക് ലഭിക്കുന്നു. ഇത് 25 ലക്ഷം മുതൽ 30 ലക്ഷം വരെ ആയി ഉയരും -അദ്ദേഹം പറഞ്ഞു.


 


Tags:    
News Summary - No plan to extend July 31 deadline for filing income tax returns: Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.