ബംഗളൂരു: സ്കൂളുകളിൽ ഹിജാബോ കാവി ഷാളോ ധരിക്കേണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഈ വിഷയത്തിലെ രാജ്യത്തിന്റെ ഐക്യം തകർക്കാനായി ചിലർ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ പൊലീസ് നിതാന്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതം ആചരിക്കാനായി ആരും സ്കൂളിലേക്ക് വരേണ്ടതില്ല. എല്ലാ വിദ്യാർഥികളുടെ ഒരുമയോടെ പഠിക്കുന്ന സ്ഥലമാണതെന്നും അദ്ദേഹം പറഞ്ഞു. ഉടുപ്പിയിലെ പ്രീ-യൂനിവേഴ്സിറ്റി കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രിൻസിപ്പാൽ തടഞ്ഞതിന് പിന്നാലെയാണ് കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, ഉഡുപ്പി കുന്താപുര ഗവ. ജൂനിയർ കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ വ്യാഴാഴ്ച കാമ്പസിൽ പ്രവേശിപ്പിച്ചില്ല. രാവിലെ വിദ്യാര്‍ഥിനികളെ കോളജ് പ്രവേശന കവാടത്തില്‍ പ്രിന്‍സിപ്പൽ ജി.ജെ. രാമകൃഷ്ണ തടയുകയായിരുന്നു. യൂനിഫോം അണിഞ്ഞുതന്നെ വിദ്യാർഥിനികൾ ക്ലാസിലെത്തണമെന്ന് പ്രിന്‍സിപ്പൽ ആവശ്യപ്പെട്ടു. ശിരോവസ്ത്രം ഒഴിവാക്കിയ ശേഷം കോളജിൽ കയറിയാൽ മതിയെന്നു പ്രിൻസിപ്പൽ പറഞ്ഞതോടെ വിദ്യാർഥിനികൾ ക്ലാസ് അവസാനിക്കുന്നതുവരെ ആറുമണിക്കൂർ ഗേറ്റിന് പുറത്തുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.