'ആരും നിയമത്തിന് അതീതരല്ല'; പിതാവിനെതിരെ കേസെടുത്തതിൽ പ്രതികരിച്ച്​ ഛത്തിസ്​ഗഢ്​ മുഖ്യമന്ത്രി

റായ്​പൂർ: ബ്രാഹ്​മണരെ ബഹിഷ്​കരിക്കാൻ ആഹ്വാനം ചെയ്​ത പരാമർശങ്ങളെ തുടർന്ന്​ ഛത്തിസ്​ഗഢ്​ മുഖ്യമന്ത്രി ഭൂ​പേ​ഷ്​​സി​ങ്​ ബാ​ഘേലിന്‍റെ പിതാവിനെതിരെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തു. ഉത്തർപ്രദേശിൽ വെച്ചാണ്​ ഭൂ​പേ​ഷ്​​ ബാ​ഘേലിന്‍റെ പിതാവ്​ നന്ദകുമാർ ബാഘേൽ വിവാദ പരാമർശം നടത്തിയത്​.

'നിങ്ങളുടെ ഗ്രാമങ്ങളിൽ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും ഞാൻ അഭ്യർഥിക്കുന്നു. മറ്റെല്ലാ സമുദായങ്ങളോടും ഞാൻ സംസാരിക്കും, അങ്ങനെ അവരെ ബഹിഷ്കരിക്കാനാവും. അവർ തിരികെ വോൾഗ നദിയുടെ തീരത്തേക്ക് അയക്കണം'-നന്ദകുമാർ ബാഘേൽ പറഞ്ഞു.

സർവ ബ്രാഹ്മിൺ സമാജിന്‍റെ പരാതിയെ തുടർന്നാണ്​ ഡി.ഡി നഗർ പൊലീസ്​ ശനിയാഴ്ച നന്ദകുമാർ ബാഘേലിനെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തത്​. നിയമമാണ്​ മുഖ്യമെന്നും തന്‍റെ സർക്കാർ എല്ലാ വിഭാഗക്കാർക്കുമായാണ്​ നിലകൊള്ളുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'ആരും നിയമത്തിന് അതീതരല്ല, ആ വ്യക്തി എന്‍റെ 86 വയസായ അച്ഛനാണെങ്കിൽ പോലും. ഛത്തിസ്ഗഢ്​ സർക്കാർ എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും സമുദായങ്ങളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്നു. ഒരു സമുദായത്തിനെതിരായ എന്‍റെ പിതാവ് നന്ദകുമാർ ബാഘേലിന്‍റെ പരാമർശം സാമുദായിക സമാധാനം തകർത്തു. അദ്ദേഹത്തിന്‍റെ പ്രസ്താവനയിൽ എനിക്കും സങ്കടമുണ്ട്' -ഭൂപേഷ്​ ബാഘേൽ പറഞ്ഞു.

Tags:    
News Summary - ​'No One Above Law' Chhattisgarh Chief Minister Bhupesh Baghel On Case Against Father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.