ന്യൂഡൽഹി: നോയിഡയിലെ കമ്പനികളിലെ മുസ്ലിം ജീവനക്കാർ പാർക്കുകളിൽ പോയി നമസ്ക ാരം നിർവഹിച്ചാൽ ആ കമ്പനികൾക്കു പിഴ ചുമത്തുമെന്ന് ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി.
പാർക്കുകളടക്കമുള്ള പൊതുസ്ഥലങ്ങളിൽ ജീവനക്കാർ നമസ്കാരത്തിന് പോകുന്നില്ലെന്ന് നോയിഡയിലെ കമ്പനികൾ ഉറപ്പുവരുത്തണമെന്ന് പൊലീസ് നിർദേശം നൽകി. പള്ളികളില്ലാത്ത നോയിഡയിൽ കാലങ്ങളായി പാർക്കുകളിലാണ് ജുമുഅ നമസ്കാരം നിർവഹിക്കുന്നത്.
ഇത് തടസ്സപ്പെടുത്താനുള്ള സംഘ്പരിവാർ നീക്കത്തിെൻറ ഭാഗമായാണ് ഇത്തരമൊരു നിർദേശം. പള്ളികളിലോ ഇൗദ്ഗാഹുകളിലോ കമ്പനിയുടെ സ്ഥലത്തോ നമസ്കാരം നിർവഹിച്ചാൽ മതിയെന്നും പൊലീസ് രേഖാമൂലം നൽകിയ നിർദേശത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.