മൂന്ന് മാസത്തേക്ക് 'മൻ കി ബാത്ത്' ഇല്ല; തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്ത്' മൂന്ന് മാസത്തേക്ക് താല്‍ക്കാലികമായി നിർത്തിവെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാർച്ചിൽ വരുമെന്നതിനാലാണ് പരിപാടി നിർത്തിവെക്കുന്നതെന്ന് മൻ കി ബാത്തിന്‍റെ 110ാം എപ്പിസോഡിൽ പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണ് മന്‍ കി ബാത്ത് നിര്‍ത്തിവെക്കുന്നത്. ഇക്കാലയളവില്‍ മന്‍ കി ബാത്ത് എന്ന ഹാഷ് ടാഗില്‍ നിർദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാം. കൂടുതൽ ഊർജത്തോടെ മന്‍ കി ബാത്ത് തിരിച്ചുവരുമെന്നും എല്ലാവരും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപെട്ടു.

എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന പരോക്ഷ പ്രഖ്യാപനം മോദി ആവര്‍ത്തിച്ചു. ജൂലൈ മാസത്തിന് ശേഷവും വിദേശരാജ്യങ്ങളിലേക്ക് തനിക്ക് ക്ഷണമുണ്ടെന്ന് അദ്ദഹം നേരത്തെ പറഞ്ഞിരുന്നു.

Tags:    
News Summary - No Mann ki Baat broadcast for three months in view of Lok Sabha polls: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.