ബംഗളൂരുവിൽ നാളെ മുതൽ ലോക്​ഡൗൺ ഇല്ല

ബംഗളൂരു: ബംഗളൂരുവിൽ ബുധനാഴ്​ചമുതൽ ലോക്​ഡൗൺ ഒഴിവാക്കും. നഗര ചുമതലയുള്ള കമീഷനർ ഒരാഴ്​ചത്തേക്ക്​ കൂടി ലോക്​ഡൗൺ നീക്കണമെന്ന ആവശ്യം അറിയിച്ചതിന്​ പിന്നാ​െലയാണ്​ സർക്കാരി​​െൻറ തീരുമാനം. 

സംസ്​ഥാനത്ത്​ ലോക്​ഡൗൺ പിൻവലിക്കുകയാണെന്നും സാമൂഹിക അകലം പാലിക്കണമെന്നും മാസ്​ക്​ ധരിക്കണമെന്നും കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ അറിയിച്ചു. കോവിഡ്​ വ്യാപനം തടയാൻ  ലോക്​ഡൗൺ മാത്രം പരിഹാരമല്ലെന്നും കണ്ടെയ്​ൻമ​െൻറ്​ സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മുംബൈക്ക്​ പിന്നാലെ രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ഒരു നഗരം ബംഗളൂരുവാണ്​. മുംബൈയിലെ രോഗവ്യാപന തോത്​ രണ്ടു ശതമാനമാണെങ്കിൽ ബംഗളൂരുവിലേ​ത്​ 10 ശതമാനമാണ്​. ബംഗളൂരുവിൽ കഴിഞ്ഞദിവസം 1452പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 31 പേർ മരിക്കുകയും ചെയ്​തു.  


 

Tags:    
News Summary - No Lockdown In Bengaluru From Tomorrow -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.