‘ബി.ജെ.പി വിടില്ല, തന്നെ പാർട്ടി പുറത്താക്ക​െട്ട’- യശ്വന്ത്​ സിൻഹ

കൊൽകത്ത: ബി.ജെ.പി വിടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പാർട്ടിക്ക്​ തന്നെ വേണ്ടെങ്കിൽ പുറത്താക്കിക്കോ​േട്ടയെന്നും​ മുതിർന്ന നേതാവ്​ യശ്വന്ത്​ സിൻഹ. 2004-14 കാലഘട്ടത്തിൽ യു.പി.എ ഭരണത്തിലെത്തിയപ്പോൾ ബി.ജെ.പിക്കായി താൻ ഏറെ പരിശ്രമിച്ചിട്ടുണ്ട്​. താൻ എന്തിന്​ ബി.ജെ.പി വിടണം? പാർട്ടിക്ക്​ വേണമെങ്കിൽ തന്നെ പുറത്തെറിയാവുന്നതാണ്​- സിൻഹ പറഞ്ഞു. 
താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രേക്ഷകനാകാനാണ്​ ശ്രമിക്കുന്നത്​. പ്രധാനമന്ത്രിക്ക്​ നിരവധി കത്തുകളയച്ചെങ്കിലും മറുപടി ലഭിച്ചില്ല. അതിനുശേഷമാണ്​ രാഷ്​ട്ര മഞ്ചുമായി മുന്നോട്ടുപോയതെന്നും സിൻഹ പറഞ്ഞു. 

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രകടന പത്രിക എൻ.ഡി.എ സർക്കാറി​​​െൻറ നയങ്ങളുമായി ചേർന്നുപോകുന്നതാണോയെന്ന്​ രാഷ്​ട്ര മഞ്ച്​ ഉറപ്പുവരുത്തും. നിലവിൽ എൻ.ഡി.എ സർക്കാർ പ്രകടനപത്രികയിലെ വാഗ്​ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ബി.ജെ.പി പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കുന്നതിനാണ്​ താൻ ശ്രമിക്കുന്നതെന്നും നാലു വർഷമായുള്ള ആ ശ്രമത്തി​​​െൻറ ഭാഗമായാണ്​ രാഷ്​ട്ര മഞ്ച്​ രൂപീകരിക്കേണ്ടി വന്നതെന്നും സിൻഹ പറഞ്ഞു. 
നോട്ട്​ നിരോധനം, ജി.എസ്​.ടി വിഷയങ്ങളിൽ ബി.ജെ.പി സർക്കാറിനും ധനകാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലിക്കുമെതിരെ സിൻഹ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - No intention of quitting the BJP-Yashwant Sinha- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.