ഉത്സവങ്ങൾ ആഘോഷിച്ച്​ ജീവനുകൾ അപകടത്തിലാക്കണോ? മുന്നറിയിപ്പുമായി ഹർഷ വർധൻ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ വ്യാപനം കുറയാതെ തുടരുന്നതിനിടെ ഉത്സവാഘോഷങ്ങളിൽ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കോവിഡ്​ കാലത്ത്​ ഉത്സവങ്ങൾ ആഘോഷിച്ച്​ ജീവനുകൾ അപകടത്തിലാ​ക്കണോയെന്ന്​ അദ്ദേഹം ചോദിച്ചു. ഒരു ദൈവവും മതവും കൂട്ടം കൂടി നിന്ന്​ തെരുവുകളിൽ ഉത്സവങ്ങൾ ആഘോഷിക്കാൻ പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്​തമാക്കി.

നേരത്തെ മഹാരാഷ്​ട്രയിൽ ഗണേശോത്സവും കേരളത്തിൽ ഓണവുമാണ്​ കോവിഡ്​ രോഗികളുടെ വർധനക്കിടയാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. ഉത്തരേന്ത്യയിൽ ദസ്​റയും ദീപാവലിയുമൊക്കെയായി ഉത്സവകാല സീസണാണ്​ വരാനിരിക്കുന്നത്​ ഇതിന്​ മുന്നോടിയായാണ്​ ഹർഷ വർധ​െൻറ മുന്നറിയിപ്പ്​.

ശൈത്യകാലത്ത്​ കോവിഡ്​ വൈറസി​െൻറ വ്യാപനം വർധിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെ തള്ളികളയേണ്ടതില്ല. ൈ​ശത്യകാലത്ത്​ കോവിഡ്​ അതിവേഗം പടർന്നേക്കാം. യു.കെയിൽ അതിശക്​തമായ കോവിഡ്​ വ്യാപനത്തിന്​ കാരണം ശൈത്യകാലമാണെന്ന്​ വ്യക്​തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിട്ടുണ്ടെന്നും ഹർഷ വർധൻ പറഞ്ഞു. 

Tags:    
News Summary - 'No God Says Congregate in Large Numbers to Prove Your Faith': Harsh Vardhan's Advice Ahead of Festive Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.