നാഷണൽ ഹെറാൾഡ്​ ഒാഫീസ്​ ഒഴിപ്പിക്കരുതെന്ന്​ ഹൈകോടതി

ന്യൂഡൽഹി: കോൺഗ്രസ്​ മുഖപത്രമായ നാഷനൽ ഹെറാൾഡ്​ പ്രവർത്തിക്കുന്ന ഡൽഹിയിലെ കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന സർക്കാർ ഉത്തരവിന്​ കോടതി വിലക്ക്​. ഇൗ മാസം 22വരെ തൽസ്​ഥിതി തുടരാൻ ഹൈകോടതി നിർദേശിച്ചു.

നാഷനൽ ഹെറാൾഡ്​ പത്രത്തി​​െൻറ പ്രസാധകരായ അസോസ​ിയേറ്റഡ്​ ജേണൽസ്​ കമ്പനിക്കാണ്​ നഗരവികസന മന്ത്രാലയം കഴിഞ്ഞ 30ന്​ നോട്ടീസ്​ നൽകിയത്​. 56 വർഷത്തെ പാട്ടക്കാലാവധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ഇത്​. ​പ്രസ്​ എൻക്ലേവ്​ വളപ്പിൽനിന്ന്​ നവംബർ 15നകം ഒഴിയാനായിരുന്നു നിർദേശം. 1967 മുതൽ സ്​ഥാപനം ​ഇവിടെയാണ്​ പ്രവർത്തിച്ചു വന്നത്​.

നാഷനൽ ഹെറാൾഡ്​, ഹിന്ദി പത്രമായ നവജീവൻ, ഉർദുവിലുള്ള ഖൗമി ആവാസ്​ എന്നിവയുടെ ഒാൺലൈൻ പതിപ്പാണ്​ ഇപ്പോൾ ഇറങ്ങുന്നത്​.

2012ൽ നാഷണൽ ഹെറാൾഡിന്​ വായ്​പ അനുവദിച്ചതുമായി ബന്ധപ്പെട്ട്​ അഴിമതി നടന്നിട്ടുണ്ടെന്ന്​ ആരോപിച്ച്​ ബി.ജെ.പി നേതാവ്​ സുബ്രഹ്​മണ്യൻ സ്വാമിയാണ്​ പരാതി നൽകിയത്​. അനധികൃതമായി 90 കോടി വായ്​പ അനുവദിച്ചെന്നായിരുന്നു ആരോപണം.

Tags:    
News Summary - No Eviction From National Herald Offices-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.