ന്യൂഡൽഹി: വർഗീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ജുനൈദിെൻറ നാട്ടിൽ പെരുന്നാൾ ആഘോഷം ഇൗദ്ഗാഹിൽ മാത്രം ഒതുങ്ങി. പുരുഷന്മാർ ഇൗദ്ഗാഹിൽ പെങ്കടുത്തത് കറുത്ത ബാഡ്ജണിഞ്ഞാണ്. സ്ത്രീകളിലാരും പുതുവസ്ത്രമണിഞ്ഞില്ല. വീടുകളിൽ എവിടെയും ബിരിയാണി വെച്ചില്ല. മധുര പലഹാരം കൈമാറുകയോ പൊട്ടിച്ചിരിയോ ഒന്നും ഹരിയാനയിലെ ഭല്ലബ്ഗഢിന് സമീപമുള്ള ഖണ്ഡേവാലിയിൽ തിങ്കളാഴ്ച ഉണ്ടായില്ല. സ്ത്രീകളിലധികവും ജുനൈദിെൻറ മാതാവിെന സമാധാനിപ്പിക്കുന്ന തിരക്കിലായിരുന്നു.
ദിവസങ്ങളായി ഭക്ഷണം കഴിക്കാതെയും വസ്ത്രം മാറാതെയും സൈറ കഴിയുന്നു. ഞങ്ങൾക്കെങ്ങെന സന്തോഷിക്കാനാവുമെന്നാണ് ഖണ്ഡേവാലിയിെല സ്ത്രീകൾ ചോദിക്കുന്നത്. ജുനൈദും സഹോദരൻ ഹാഷിമും ഖുർആൻ പൂർണമായും മനഃപാഠമാക്കി ദിവസങ്ങൾക്കു മുമ്പാണ് ഹാഫിള് പദവി കരസ്ഥമാക്കിയത്. ഇതിെൻറ സേന്താഷത്തിലായിരുന്നു കുടുംബവും നാടും. പെരുന്നാളിൽ ഇവരെ ആദരിക്കാൻ നാട്ടുകാർ കാത്തിരിക്കുന്നതിനിടയിലാണ് ജുൈനദ് വർഗീയതയുടെ ഇരയാകുന്നത്.
ജുൈനദിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യതലസ്ഥനത്തെ പള്ളികളിലും സമീപ പ്രദേശങ്ങളിലും ആളുകൾ കറുത്ത ബാഡ്ജണിഞ്ഞുകൊണ്ടാണ് ഇൗദ് നമസ്കാരത്തിൽ പെങ്കടുത്തത്. ‘‘മുസ്ലിമായതുകൊണ്ടാണ് മകെന കൊന്നത്. ട്രെയിനിൽ സീറ്റിെൻറ കാര്യം പറഞ്ഞ് സംഭവം ചുരുക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും പിതാവ് ജലാലുദ്ദീൻ പറഞ്ഞു. പാകിസ്താനികൾ, ബീഫ് തിന്നുന്നവർ, ദേശസ്നേഹം ഇല്ലാത്തവർ എന്നിങ്ങനെ വിളിച്ചായിരുന്നു സഹയാത്രികർ വ്യാഴാഴ്ച ഡൽഹി -മഥുര ട്രെയിനിൽ യുവാക്കൾക്കുനേരെ അക്രമണം തുടങ്ങിയത്. ഡൽഹിയിൽനിന്ന് പെരുന്നാളിന് പുതുവസ്ത്രം വാങ്ങി നാട്ടിലേക്ക് മടങ്ങുേമ്പാഴായിരുന്നു ആക്രമണം.
ഇവരുടെ താടി പിടിച്ചുവലിച്ച് വേദനിപ്പിക്കലും അസഭ്യ വിളിയും ശക്തമായതോടെ യുവാക്കൾ ഭല്ലബ്ഗഢിൽ ട്രെയിൻ മാറിക്കയറാൻ ശ്രമിച്ചെങ്കിലും തിരക്കുമൂലം സാധിച്ചില്ല. ട്രെയിൻ ഡൽഹിയിൽനിന്ന് 20 കിലോമീറ്റർ അകലെ അസ്വാട്ടി സ്റ്റേഷനിൽ എത്തിയപ്പോൾ ജുനൈദിന് കുത്തേൽക്കുകയും ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയും െചയ്യുകയായിരുന്നു. ആക്രമണത്തിന് ഇരയായ ജുൈനദിെൻറ സഹോദരൻ ഹാഷിം, മുഹ്സിൻ, സക്കീർ എന്നിവർ ആ െഞട്ടലിൽനിന്ന് മോചിതരായിട്ടില്ല. അതേസമയം, മുസ്ലിംകൾക്കെതിെര രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും ജുനൈദിന് നീതിക്കായും ‘നോട്ട് ഇൻ മൈ നെയിം’ എന്ന ബാനറിൽ ബുധനാഴ്ച ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധം നടക്കും. ജുനൈദിെൻറ കുടുംബത്തിന് വഖഫ് ബോർഡ്, ഇന്ത്യൻ റെഡ്ക്രോസ് എന്നിവ അഞ്ചുലക്ഷം രൂപ നൽകി. സേഹാദരന്മാരിൽ ഒരാൾക്ക് ജോലി നൽകാമെന്നും വഖഫ് ബോർഡ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.