'ആ റീലാണ് എന്‍റെ ജീവൻ രക്ഷിച്ചത്'; വൃന്ദാവൻ ബോട്ട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 54കാരി

ലഖ്നൊ: റീലുകൾ കാണുന്നത് നേരംപോക്കായാണ് ഭൂരിഭാഗംപേരും കണക്കാക്കുന്നത്. എന്നാൽ 16 പേരുടെ മരണത്തിനിടയാക്കിയ വൃന്ദാവൻ ബോട്ട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 54കാരി രജിന്ദർ കൗർ ബൻഗ പറയുന്നത് നേരെമറിച്ചാണ്. സോഷ്യൽ മീഡിയയിൽ കണ്ട ഒരു റീലാണ് തന്‍റെ ജീവൻ രക്ഷിച്ചതെന്ന് കൗർ പറഞ്ഞു. ഇതോടെ കൗർ തന്‍റെ അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാക്കുകയാണ് റീൽപ്രേമികൾ.

നീന്തമറിയാത്ത താൻ വെള്ളത്തിൽ വീണപ്പോൾ തന്നെ സഹായിച്ചതിന് ഒരിക്കൽ ഓൺലൈനിൽ കണ്ട ലളിതമായ നുറുങ്ങ് റീലിൽ നിന്നു ലഭിച്ച അറിവാണെന്നാണ് അവർ പറയുന്നത്. ബോട്ട് പെട്ടെന്ന് മറിഞ്ഞപ്പോൾ യാത്രക്കാരെ വെള്ളത്തിലേക്ക് വീണു. നീന്തമറിയാത്തവർ വെള്ളത്തിൽ എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ച് കണ്ട റീലാണ് അവർക്ക് അപ്പോൾ പെട്ടന്ന് കൗറിന് ഓർമവന്നത്. നീന്തം അറിയാത്തവർ വെള്ളത്തിൽ വീണാൽ ജീവൻ രക്ഷിക്കാൻ ശ്വാസം അടക്കിപിടിക്കുക, വായ അടച്ചുപിടിക്കുക, ശരീരം നേരെയാക്കി കാലുകൾ തുടർച്ചയായി ചലിപ്പിക്കുക എന്നിവയാണ് നിർദ്ദേശങ്ങളാണ് വീഡിയോയിൽ നിർദ്ദേശിച്ചിരിക്കുന്നത്. താൻ അതുപോലെ ചെയ്തു.

അതിനിടെ പലതവണ തല ബോട്ടിൽ ഇടിച്ചതായും സ്ത്രീ വെളിപ്പെടുത്തി. അവൾ പരിഭ്രാന്തരാകുകയോ വാതുറക്കുകയോ വെള്ളം കുടിക്കുയോ ചെയ്തില്ല. അതാണ് തന്‍റെ 'രണ്ടാം ജൻമത്തിൽ' നിർണായകമായതെന്നും അവർ വിശ്വസിക്കുന്നു. രജീന്ദർ കൗർ അടക്കം പഞ്ചാബി കുടുംബം സഞ്ചരിച്ച ബോട്ട് യമുനയിൽ മറിയുകായിരുന്നു. 20 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 40 ഓളം തീര്‍ത്ഥാടകരെ കയറ്റിയിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം. 

Tags:    
News Summary - How An Instagram Reel Saved A Woman's Life In Vrindavan Boat Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.