Posted On
date_range Updated On
date_range പുക മഞ്ഞ്; ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസ് നിർത്തിവെച്ചു
ന്യൂഡൽഹി: ശക്തമായ പുകമഞ്ഞ് മൂലം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തുടങ്ങേണ്ട സർവീസുകൾ നിർത്തി വെച്ചു. രാവിലെ 7.15 മുതലാണ് സർവ്വീസുകൾ നിർത്തിവെച്ചത്. ശക്തമായ പുകമഞ്ഞ് മുലം റൺവ കാണാനാകാത്തതിനാലാണ് സർവ്വീസ് നിർത്തിവെച്ചത്.
വിമാനം സുരക്ഷിതമായി യാത്ര തുടങ്ങണമെങ്കിൽ കുറഞ്ഞത് 125 മീറ്ററെങ്കിലും കാഴ്ച വേണം. എന്നാൽ വിമാനം ഇറങ്ങുന്നതിന് 50 മീറ്റർ കാഴ്ച ഉണ്ടായാൽ മതി.
ഡൽഹിയിലെ വിവിധ ഇടങ്ങളും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ന് രാവിലെ മുതൽ ശക്തമായ പുകമഞ്ഞാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.