ആരോഗ്യസേതു ആപ്പിൽ വിവരച്ചോർച്ചയില്ല; ഹാക്കർക്ക്​ മറുപടിയുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ്​ ട്രാക്കർ ആരോഗ്യസേതു ആപ്പിൽ നിന്ന്​ ഒരു വിവരവും പുറത്തു പോകില്ലെന്ന വിശദീകരണവുമായി കേന്ദ്ര സർക്കാർ. വിവരങ്ങൾ സെർവറിൽ സുരക്ഷിതമാണ്​. ഇത് സ്വകാര്യതക്ക്​ വെല്ലുവിളിയല്ലെന്നും ആരോഗ്യസേതു ട്വീറ്റിൽ പറഞ്ഞു. 

ഫ്രഞ്ച്​ എത്തിക്കൽ ഹാക്കർ എലിയട്ട്​ അൽഡേഴ്​സൺ ആണ്​ ആരോഗ്യ സേതു ആപ്പിൽ സുരക്ഷ പ്രശ്​നമുണ്ടെന്നും ഇന്ത്യയിലെ ഒമ്പതു കോടി ആളുകളുടെ സ്വകാര്യത അപകടത്തിലാണെന്നും​ മുന്നറിയിപ്പു നൽകിയത്​. 

ആപ്പി​ന്‍റെ സുരക്ഷയിൽ സംശയം പ്രകടിപ്പിച്ച കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ വാദം അദ്ദേഹം ശരിവെക്കുകയും ചെയ്​തു.

Tags:    
News Summary - No Data Breach In Aarogya Setu App": Government On Hacker's Red Flag -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.