ജയ് ​ഷാ അഴിമതി നടത്തിയിട്ടില്ല; 80 കോടി വരുമാനമുണ്ടായിട്ടും കമ്പനി നഷ്​ടത്തിൽ

ന്യൂഡൽഹി: ജയ്​ഷായെ പ്രതിരോധിച്ച്​ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ഷാ. ജയ്​ ഷാ ബിസിനസിൽ അഴിമതി നടത്തിയിട്ടില്ലെന്ന്​ അമിത്​ഷാ പറഞ്ഞു. കമ്പനിയു​െട വരുമാനം ഒരുകോയെുണ്ടെന്ന്​ പറഞ്ഞാൽ ഒരു കോടി ലാഭമുണ്ടെന്നല്ല അർഥം. 80 കോടിയുടെ വരുമാനമുണ്ടായിരുന്നപ്പോഴും ഒന്നരക്കോടിയുടെ നഷ്​ടമായിരുന്നു കമ്പനിക്ക്​. വരുമാനത്തിന്​ പുറമെ ലാഭം ലഭിച്ചിട്ടില്ല.  കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടില്ല.  എല്ലാ ഇടപാടുകളും ബാക്ക്​ അക്കൗണ്ടുകൾ മുഖാന്തിരമാണ്​ നടത്തിയ​തെന്നും അമിത്​ ഷാ പറഞ്ഞു. മകന്​ ഇൗടില്ലാതെ വായ്​പ ലഭിച്ചുശവന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. 

ജയ്​ ഷായുടെ കമ്പനിയായ ടെമ്പിൾ എൻറർപ്രൈസസ്​ അമിത്​ഷായുടെ രാഷ്​ട്രീയ സ്വാധീനം ഉപയോഗിച്ച്​ ലാഭം കൊയ്​തുവെന്ന വാർത്തകളോട്​ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അമിത്​ഷാ. അമിത് ഷായുടെ മകൻ ജയ് ഷായുടെ ഉടമസ്‌ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് ഒരു വർഷംകൊണ്ട് 16,000 മടങ്ങു വർധിച്ചുവെന്നാണു ‘ദ് വയർ’ എന്ന വാർത്താ വെബ്‌സൈറ്റ്​ വെളിപ്പെടുത്തിയത്.

Tags:    
News Summary - No corruption in the business dealings of Jay Says Amit Shah - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.