എറണാകുളം: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട മൂന്ന് കപ്പലുകളിലുള്ളവർക്കും കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി എറണാകുളം ജില്ലാ കലക്ടർ. തിങ്കളാഴ്ച നങ്കൂരമിട്ട കപ്പലിലെ ഉൾപ്പെടെ 10 പേരുടെ സാമ്പിളുകൾ പരിശോധിച്ചുവെന്നും എല്ലാം നെഗറ്റീവാണെന്നും കലക്ടർ എസ്. സുഹാസ് വ്യക്തമാക്കി.
കപ്പലുകളിലുണ്ടായിരുന്ന 76 ജീവനക്കാരെയും ആരോഗ്യപരിശോധനക്ക് വിധേയമാക്കി. അവരിൽ ആർക്കും കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. 25 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും കലക്ടർ പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 202 പേരാണ് കേരളത്തിൽ കോവിഡ് ചികിത്സയിലുള്ളത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.