ന്യൂഡൽഹി: രാജ്യത്തെ കർഷക, മത്സ്യത്തൊഴിലാളികളുടെയും ക്ഷീരമേഖലയിലുള്ളവരുടെയും താൽപര്യം സംരക്ഷിക്കുന്നതിൽ ഇന്ത്യ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും അത്തരമൊരു നിലപാട് സീകരിച്ചതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടി വരുമെന്ന് അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
50 ശതമാനം അധിക നികുതി ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെയാണ്, ഡോ.എം.എസ് സ്വാമിനാഥൻ ജന്മശതാബ്ദി സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പരോക്ഷ മറുപടി.കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും കാർഷിക ചെലവ് കുറക്കുന്നതിനും പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതിനും സർക്കാർ പ്രവർത്തിക്കുന്നു. ഈ നൂറ്റാണ്ടിന്റെ പുരോഗതിയുടെ അടിസ്ഥാനമായി കർഷകരുടെ ശക്തിയെ ഈ സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
അതേസമയം, അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയുടെ വിദേശ നയത്തിനുള്ള വിനാശകരമായ തിരിച്ചടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.