ലഖ്നോ: നിയമവിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിന്‍റെ ജ ാമ്യാപേക്ഷ കോടതി തള്ളി. ചിന്മയാനന്ദിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ 23കാരി നിയമവിദ്യാർഥി നിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചില്ല.
അറസ്റ്റിലായെങ്കിലും ആശുപത്രിയിൽ കഴിയുന്ന ചിന്മയാനന്ദിന്‍റെ മേൽ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല. സെപ്റ്റംബർ 20നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ ആശുപത്രിയിലാണ്. താഴ്ന്ന രക്തസമ്മർദത്തെ തുടർന്നാണ് ചിന്മയാനന്ദ് ആശുപത്രിയിൽ കഴിയുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ചിന്മയാനന്ദിൽ നിന്ന് അഞ്ച് കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്ന കേസിലാണ് പീഡന പരാതി നൽകിയ പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്നാണ് അന്വേഷണസംഘം പറയുന്നത്.
അതിനിടെ, പീഡനപരാതി നൽകിയ പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്താനൊരുങ്ങിയ കോൺഗ്രസ് നേതാക്കളെ യു.പി പൊലീസ് തടഞ്ഞിരുന്നു. മുതിർന്ന നേതാവ് ജിതിൻ പ്രസാദ ഉൾപ്പടെ 80ഓളം പേർ കരുതൽ തടങ്കലിലാണെന്ന് കോൺഗ്രസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.