ജെ.എൻ.യുവിലെ എ.ബി.വി.പി ഗുണ്ടാ ആക്രമണം; ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ജനുവരിയിൽ ഡൽഹി ജെ.എൻ.യു കാമ്പസിൽ വിദ്യാർഥികൾക്ക് നേരെ മുഖംമൂടിയണിഞ്ഞ് അക്രമമഴിച്ചുവിട്ട സംഭവത്തിൽ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റിനെ അറിയിച്ചു. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചത്.

സാക്ഷികളുടെ മൊഴിയെടുക്കൽ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിക്കൽ തുടങ്ങിയവ നടന്നിട്ടും ഒന്നര വർഷത്തിനിടെ ഒരാളെ പോലും ഡൽഹി പൊലീസിന് അറസ്റ്റ് ചെയ്യാനായിട്ടില്ല.


2020 ജനുവരി അഞ്ചിനാണ് ഫീസ് വർധനക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ എ.ബി.വി.പി നേതൃത്വത്തിൽ ഗുണ്ടകൾ അക്രമം നടത്തിയത്. ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പടെയുള്ളവർക്ക് ഗുരുതര പരിക്കേറ്റിരുന്നു.

ആയുധങ്ങളുമായെത്തിയ എ.ബി.വി.പി പ്രവർത്തകർ അക്രമം നടത്തുമ്പോൾ സുരക്ഷാ ജീവനക്കാർ നോക്കിനിൽക്കുകയായിരുന്നെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ അക്രമികൾ വ്യാപകനാശനഷ്ടമുണ്ടാക്കി. വാഹനങ്ങൾ ഉൾപ്പടെ അടിച്ചു തകർത്തു. അക്രമം തടയാനെത്തിയ അധ്യാപകർക്കും മർദനമേറ്റു.


എന്നാൽ, ജെ.എൻ.യു കാമ്പസിൽ അക്രമം നടത്തിയത് വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷിന്‍റെ നേതൃത്വത്തിലാണെന്നാന്ന് ഡൽഹി പൊലീസ് നിലപാടെടുത്തത്. അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരുടെതെന്ന പേരിൽ പൊലീസ് ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. രണ്ട് എ.ബി.വി.പി പ്രവർത്തകരുടെ പേരുകൾ മാത്രമാണ് പൊലീസ ിന്‍റെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷ്, എം.എ കൊറിയൻ വിദ്യാർഥി വികാസ് പട്ടേൽ, സ്കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർഥി പങ്കജ് മിശ്ര, മുൻ വിദ്യാർഥി ചുൻചുൻ കുമാർ, ഗവേഷക വിദ്യാർഥി യോഗേന്ദ്ര ഭരദ്വാജ്, സ്കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർഥി ഡോലൻ സാമന്ത, സുചേത തലൂദ്കർ, ലാംഗ്വേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസിലെ പ്രിയ രഞ്ജൻ, വാസ്കർ വിജയ് എന്നിവരെയാണ് പൊലീസ് അക്രമസംഭവങ്ങളിൽ പ്രതി ചേർത്തത്. ഇവരിൽ യോഗേന്ദ്ര ഭരദ്വാജ്, വികാസ് പട്ടേൽ എന്നിവർ മാത്രമാണ് എ.ബി.വി.പി ബന്ധമുള്ളവർ.


അതേസമയം, ജെ.​എ​ൻ.​യുവിൽ അ​ധ്യാ​പ​ക​രേ​യും വി​ദ്യാ​ർ​ഥി​ക​ളേ​യും ആ​ക്ര​മി​ച്ച​ത് ത​ങ്ങ​ളാ​​ണെ​ന്ന​​ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ന്ത്യ ടു​ഡെ ചാ​ന​ൽ ഒ​ളികാ​മ​റ ഓ​പ​റേ​ഷ​നി​ലൂടെ പുറത്തുവിട്ടിരുന്നു. അ​ക്ര​മ​ത്ത ി​ന് പൊ​ലീ​സി​​​​െൻറ സ​ഹാ​യം ല​ഭി​ച്ച​താ​യും എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞിരുന്നു. കാ​മ്പ​സി​ൽ​നി​ന്നു​ള്ള 20 എ.​ബി.​വി.​പി​ക്കാ​രും പു​റ​ത്തു​നി​ന്നു​ള്ള​വ​രും സം​ഘ​ടി​ച്ചാ​ണ്‌ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Tags:    
News Summary - No arrests made in 2020 JNU campus violence case, Centre informs Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.