ബിഹാറിൽ എൻ.‌ഡി.‌എക്ക്​ 200 സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണം -നിതീഷ് കുമാർ

പട്​ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.‌ഡി.‌എക്ക്​ 200 സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണമെന്ന് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) പ്രസിഡൻറുമായ നിതീഷ് കുമാർ. പട്​നയിൽ ഞായറാഴ്ച നടന്ന ജെ.ഡി.യു റാലിയിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

ബിഹാറിൽ 243 അംഗ നിയമസഭയിൽ ജെ.ഡിയുവിന്​ 70 അംഗങ്ങളും ബി.ജെ.പിക്ക്​ 54 അംഗങ്ങളുമാണുള്ളത്​. കോൺഗ്രസും ആർ.ജെ.ഡിയും​ ന്യൂനപക്ഷ വോട്ടിലാണ്​ കണ്ണുവെക്കുന്നത്​. എന്നാൽ ജെ.ഡി.യു ന്യൂനപക്ഷങ്ങൾക്ക്​ വേണ്ടി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി, ജാർഖണ്ഡ്​ തെരഞ്ഞെടുപ്പുകളിൽ തകർന്ന ബി.ജെ.പിക്കും ജെ.ഡി.യുവിനും ബിഹാർ തെരഞ്ഞെടുപ്പ്​ അഗ്നിപരീക്ഷയാണ്​. നിതീഷ് കുമാർ ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നും ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള സഖ്യം തകർക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ ജനുവരിയിൽ പറഞ്ഞിരുന്നു.

ദേശീയ പൗരത്വ പട്ടികക്കെതിരെ പ്രമേയം പാസാക്കിയ, എൻ.ഡി.എ ഭരണത്തിലുള്ള ആദ്യ സംസ്ഥാനമാണ്​ ബിഹാർ.

Tags:    
News Summary - Nitish Kumar targets at least 200 seats for NDA in Bihar assembly polls -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.