Posted On
date_range Updated On
date_range വാക്‌പോര് തുടരുന്നു; നിതീഷ് മാനസികമായും ശാരീരികമായും തളര്‍ന്നെന്ന് തേജസ്വി
പട്‌ന: തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. നിതീഷ് കുമാര്‍ മാനസികമായും ശാരീരികമായും തളര്‍ന്നുവെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി.
നിതീഷ് കുമാര്‍ ജി മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുന്നു. 15 വര്‍ഷം ഭരിച്ച ശേഷം നിതീഷ് കുമാര്‍ ചോദിക്കുന്നത് ജോലി നല്‍കാനുള്ള പണം എവിടെ നിന്ന് വരുമെന്നാണ്. ഈ ആളുകള്‍ നടത്തിയ 60 അഴിമതികള്‍ ബീഹാറിലെ ബജറ്റ് പണത്തില്‍നിന്ന് ഏകദേശം 30,000 കോടി രൂപയാണ്. അത് എവിടേക്കാണ് പോയതെന്ന് അവര്‍ പറയണം -അദ്ദേഹം പറഞ്ഞു.
ഇന്നലെയും ഇരുനേതാക്കളും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന തേജസ്വിയുടെ തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ വാഗ്ദാനത്തെ നിതീഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.