ചെന്നൈ വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി വിജയ്
ചെന്നൈ: ചെന്നൈ വിമാനത്താവള നടത്തിപ്പ് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എ.എ.ഐ) പകരം സ്വകാര്യ ഓപറേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജോസഫ് സി. വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വ്യവസായ-നിക്ഷേപ സൗഹൃദ സംസ്ഥാനമായ തമിഴ്നാട്ടിന്റെ വളർച്ചക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവള അടിസ്ഥാനസൗകര്യവും കാര്യക്ഷമമായ നടത്തിപ്പും അനിവാര്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ എണ്ണം, വിമാന സർവിസുകളുടെ നീക്കം, ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി തുടങ്ങിയ മേഖലകളിൽ ചെന്നൈ വിമാനത്താവളത്തിന് കൂടുതൽ മെച്ചപ്പെടുത്തൽ ആവശ്യമാണ്.
കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ നിർമിക്കാൻ തീരുമാനിച്ചിരുന്ന പുതിയ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ, രണ്ടാമത്തെ വിമാനത്താവളത്തിനായി സെയ്യൂർ, ഗുമ്മിഡിപ്പൂണ്ടി എന്നീ സ്ഥലങ്ങൾ പരിഗണനയിലുണ്ട്. പുതിയ വിമാനത്താവളം യാഥാർഥ്യമാകാൻ വർഷങ്ങളെടുക്കുന്നതിനാൽ നിലവിലെ ചെന്നൈ വിമാനത്താവളം വികസിപ്പിച്ച് കൂടുതൽ കാര്യക്ഷമമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.