പട്ടയം വേണമെങ്കിൽ 'മീൻ ഫ്രൈ' എത്തിക്കണം!; കൈക്കൂലി ചോദിച്ച വി.എ.ഒക്ക് സസ്പെൻഷൻ

ചെ​ന്നൈ: പ​ട്ട​യം ന​ൽ​കു​ന്ന​തി​നാ​യി മീ​ൻ​വ​റു​ത്ത​തും മീ​ൻ​ക​റി​യും ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ വി​ല്ലേ​ജ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ (വി.​എ.​ഒ) സ​സ്പെ​ൻ​ഷ​നി​ൽ. ക​രൂ​ർ ജി​ല്ല​യി​ലെ ദേ​വ​ർ​മ​ലൈ വി​ല്ലേ​ജ് ഓ​ഫി​സ​ർ കാ​ർ​ത്തി​ക്കി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ബാ​ങ്ക് വാ​യ്പ​ക്കാ​യി പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷി​ച്ച ക​ർ​ഷ​ക​നോ​ടാ​ണ് രേ​ഖ​ക​ൾ ന​ൽ​കു​ന്ന​തി​ന് മീ​ൻ വി​ഭ​വ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന് ര​ണ്ട് മീ​ൻ വ​റു​ത്ത​തും മീ​ൻ​ക​റി​യും ഉ​ള്ളി​യും പാ​ർ​സ​ൽ ചെ​യ്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​തി​ന്റെ ഫോ​ൺ സം​ഭാ​ഷ​ണം റെ​ക്കോ​ഡ് ചെ​യ്ത ക​ർ​ഷ​ക​ന്റെ കു​ടും​ബം അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ‘സ​ർ​ക്കാ​ർ ശ​മ്പ​ളം ന​ൽ​കു​ന്നി​ല്ലേ, പി​ന്നെ ഇ​തെ​ന്തി​ന് ആ​വ​ശ്യ​പ്പെ​ടു​ന്നു?’ എ​ന്ന് ക​ർ​ഷ​ക​ന്റെ മ​ക​ൻ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ചോ​ദി​ച്ചി​രു​ന്നു.

ഫോ​ൺ സം​ഭാ​ഷ​ണം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ട്രോ​ളാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ളി​ത്ത​ലൈ സ​ബ് ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​ലാ​ണ് കാ​ർ​ത്തി​ക്കി​നെ സ​ർ​വി​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Tags:    
News Summary - Bizarre Bribe: Village Officer Suspended for Demanding Fish Fry for Land Patta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.