ഹാഥറസ് മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിക്ക് യു.പി കോടതി നോട്ടീസ്
ലഖ്നോ: മാനനഷ്ടക്കേസിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ഹാഥറസിലെ പ്രത്യേക കോടതിയാണ് നോട്ടീസ് നൽകിയത്. 2020 സെപ്റ്റംബറിൽ ഹാഥറസിലെ ബൂൽഗഢി ഗ്രാമത്തിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഡൽഹിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. ഗ്രാമത്തിലെ നാലുപേർ ആയിരുന്നു കേസിലെ പ്രതികൾ. ഇവരിൽ മൂന്നുപേരെ വിട്ടയച്ചു. ഒരാൾ ജയിലിലാണ്.
നാലുവർഷം കഴിഞ്ഞ് ഗ്രാമത്തിലെത്തിയ രാഹുൽ ഗാന്ധി, ഇരയുടെ കുടുംബം വീട്ടിൽ ഒതുങ്ങിക്കഴിയാൻ നിർബന്ധിതരാകുമ്പോൾ പ്രതികൾ ‘സ്വൈരവിഹാരം’ നടത്തുകയാണെന്ന് പറഞ്ഞിരുന്നു. കോടതി കുറ്റമുക്തരാക്കിയിട്ടും ഇവരെ പ്രതികളെന്ന് വിളിച്ചത് അപമാനിക്കലാണെന്നുപറഞ്ഞാണ് പരാതി നൽകിയത്.
കേസിൽ ശനിയാഴ്ച വാദം കേൾക്കേണ്ടതായിരുന്നെങ്കിലും ജുഡീഷ്യൽ ഓഫിസർ അവധിയിലായതിനാൽ നടന്നില്ല. ഒക്ടോബർ 16ന് വീണ്ടും പരിഗണിക്കും. നേരത്തെ എം.പി-എം.എൽ.എ കോടതിയിലെ അഡീഷനൽ സിവിൽ ജഡ്ജി ദീപക് നാഥ് സരസ്വതി രാഹുൽ ഗാന്ധിക്കെതിരായ പരാതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ റിവിഷൻ പെറ്റീഷൻ അഡീഷനൽ ജില്ല ജഡ്ജി വിജയ് കുമാർ ആണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.