രാമനവമി സംഘർഷം ഗൂഢാലോചനയുടെ ഭാഗം; ബി.ജെ.പിക്കെതിരെ നിതീഷ് കുമാർ

ബിഹാറിൽ രാമ നവമി ആഘോഷത്തിനിടെയുണ്ടായ ആക്രമണത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. ഗൂഢാലോചനയുടെ ഭാഗമായി ചിലർ ബോധപൂർവ്വം ഉണ്ടാക്കിയ പ്രശ്നങ്ങളാണിതെന്നും ബി.ജെ.പി വെറുപ്പിന്റെയും പ്രീണനത്തിന്റേയും രാഷ്ട്രീയമാണ് നടപ്പാക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും നിതീഷ് കുമാർ പറഞ്ഞു. എ.ഐ.എം.ഐ.എം എം പിയായ അസദുദീൻ ഉവൈസി ബി.ജെ.പിയുടെ ഏജന്റ് ആണെന്നും ഉവൈസിയും പാർട്ടിയും പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുകയാണെന്നും നിതീഷ് കുമാർ ആരോപിച്ചു.

ബിഹാറിലെ സംസാറാം, ബിഹാർഷെരീഫ് എന്നിവിടങ്ങള‍ിൽ നടന്ന സംഭവത്തിൽ ദിവസങ്ങൾക്ക് ശേഷമാണ് നിതീഷ് കുമാറിന്റെ പ്രതികരണം. സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്നും ഭരണകൂടത്തിന്റെ പോരായ്മയായി ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലർ ബോധപൂർവ്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. അക്രമികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കും. വെറുപ്പിന്റെയും പ്രീണനത്തിന്റേയും രാഷ്ട്രീയമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് രാജ്യം മുഴുവൻ അറിയാം. സത്യം പുറത്തുവരുമെന്നും നിതീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിഹാർഷെരീൽ നടന്ന ആക്രമണത്തിൽ 130 പേരെ അറസ്റ്റ് ചെയ്യുകയും 15 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാർ സന്ദർശിക്കുകയും നിതീഷ് കുമാറിനെ വിമർശിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Nitish Kumar attacks BJP over Ram Navami violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.