നിതിൻ ഗഡ്‌കരിക്ക് വീണ്ടും ഭീഷണി

ഡൽഹി: കേന്ദ്ര, ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് വീണ്ടും ഭീഷണി. ഡൽഹിയിലെ മോത്തിലാൽ നെഹ്‌റു റോഡിലുള്ള ഔദ്യോഗിക വസതിയുടെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് വിളിച്ചാണ് അജ്ഞാതൻ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്‌ച രാത്രിയാരുന്നു സംഭവം. ഓഫീസിലെ ജീവനക്കാരിൽ ഒരാളാണ് ഫോണെടുത്തത്. വിളിച്ചയാൾ മന്ത്രിയോട് സംസാരിക്കണമെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തണമെന്നും പറഞ്ഞു. ഹിന്ദിയിലാണ് സംസാരിച്ചത്. മന്ത്രിയെ ഭീഷണിപ്പെടുത്തണമെന്ന് പറഞ്ഞ ശേഷം ഇയാൾ കോൾ കട്ട് ചെയ്യുകയും ചെയ്തു.

പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മുൻപും ഗഡ്കരിക്ക് ഇത്തരം ഭീഷണി സന്ദേശങ്ങൾ എത്തിയിട്ടുണ്ട്. നാഗ്പൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് ഈ വർഷം ആദ്യം രണ്ട് ഭീഷണി കോളുകൾ വന്നിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മേയ് 9ന് നാഗ്പൂരിൽ പോയി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. കൊലക്കേസ് പ്രതി ജയേഷ് പൂജാരി എന്ന കാന്തയാണ് ഫോൺ വിളിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Nitin Gadkari Gets Another Threat Call At Official Residence In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.