ബജറ്റിന്​ മുമ്പ്​ നിർമല-മൻമോഹൻ കൂടികാഴ്​ച

ന്യൂഡൽഹി: കേന്ദ്ര ബജറ്റ്​ ജൂലൈ അഞ്ചിന്​ അവതരിപ്പിക്കാനിരിക്കെ ധനമന്ത്രി നിർമലാ സീതാരാമൻ മുൻ പ്രധാനമന്ത്രി മ ൻമോഹൻ സിങ്ങുമായി കൂടികാഴ്​ച നടത്തി. ബജറ്റ്​ അവതരണം നടക്കുന്ന ദിവസം മൻമോഹനെ പാർലമ​​​െൻറിലേക്ക്​ ക്ഷണിക്കാന ാണ്​ നിർമല എത്തിയതെന്നാണ്​ റിപ്പോർട്ടുകൾ. 1991ൽ ഇന്ത്യ സാമ്പത്തിക പരിഷ്​കാരം നടപ്പാക്കിയ സമയത്ത്​ മൻമോഹനായിരുന്നു ധനമന്ത്രി.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയത്താണ്​ നിർമലാ സീതാരാമൻ ബജറ്റ്​ അവതരിപ്പിക്കുന്നത്​. ജി.ഡി.പി വളർച്ചാ നിരക്കിലെ കുറവും തൊഴിലില്ലായ്​മയുമാണ്​ രാജ്യം ​േ​നരിടുന്ന പ്രധാന പ്രശ്​നങ്ങൾ. ഇത്​ പരിഹരിക്കാനുള്ള നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാവുമോയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

ഒന്നാം മോദി സർക്കാറിൻെറ പല സാമ്പത്തിക നയങ്ങളെയും മൻമോഹൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.നോട്ടു നിരോധനമുൾപ്പടെയുള്ള സർക്കാർ നയങ്ങളുടെ പോരായ്​മകൾ ചൂണ്ടിക്കാട്ടി മൻമോഹൻ സിങ്ങ്​ പാർലമ​​​െൻറിൽ നടത്തിയ പ്രസംഗങ്ങളും ശ്രദ്ധേയമായിരുന്നു.

Tags:    
News Summary - Nirmala Sitharaman Meets Manmohan Singh-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.