ന്യൂഡൽഹി: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഡൽഹി കൂട്ടബലാൽസംഗേക്കസിൽ വധശിക്ഷയല്ലാതെ മറ്റൊന്നും നൽകാനാവില്ലെന്ന് സുപ്രീം കോടതി ജസ്റ്റീസ് ആർ. ഭാനുമതി വ്യക്തമാക്കി. പ്രതികളുടെ അപ്പീൽ പരിഗണിച്ച ബെഞ്ചിലെ ഏക വനിത ജഡ്ജിയാണ് അവർ. വിചാരണ കോടതി നാലു പ്രതികൾക്ക് നൽകിയ വധശിക്ഷ ശരിവെച്ചുകൊണ്ട് ജസ്റ്റീസുമാരായ ദീപക് മിശ്ര, അശോക് ഭൂഷൺ എന്നിവരുടെ വിധിന്യായത്തോട് പൂർണമായും യോജിച്ച്, പ്രത്യേകം തന്നെ അവർ വിധി പ്രസ്താവനയെഴുതി.
‘‘ഭയാനകമായ സംഭവമാണിത്. യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഘം ഇരുമ്പ് ദണ്ഡ് അവരുടെ സകാര്യഭാഗങ്ങളിൽ തുളച്ചുകയറ്റുകയും ചെയ്തു. ഇത്തരമൊരു കേസ് അപൂർവങ്ങളിൽ അപൂർവമായി കണ്ടില്ലെങ്കിൽ ആരും അമ്പരപ്പ് പ്രകടിപ്പിക്കും’’-ജസ്റ്റീസ് ഭാനുമതി എഴുതി.
തീർച്ചയായും ഇത് ‘അപൂർവങ്ങളിൽ അപൂർവ’ കേസായതിനാൽ മറ്റൊരു ശിക്ഷയെ കുറിച്ച് ചോദ്യം ഉയരുന്നില്ല. പരമാവധി ശിക്ഷയായ വധശിക്ഷയല്ലാതെ മറ്റൊന്നും നൽകാനില്ല.
ഇരയെ ക്രൂരമായി പീഡിപ്പിച്ച ശേഷം മറ്റൊരു അധർമം കൂടി ചെയ്തു. വിസ്ത്രയായ അവളെ ബസിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു. രാത്രിയാണ് ആ കാടത്തം അരങ്ങേറിയത്. ബലാൽസംഗം ശാരീരികമായി മാത്രമല്ല മന:ശാസ്ത്രപരമായും ഇരയിൽ ഉണ്ടാക്കുന്ന ആഘാതങ്ങളും നിസ്സഹായതയും വിധിയിൽ എടുത്തു പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.