നിർഭയ കേസ്​: രേഖകൾ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി തള്ളി

ന്യൂഡൽഹി: നിർഭയ കേസിൽ ദയാഹരജി നൽകാനുള്ള രേഖകൾ വിട്ടുനൽകുന്നതിൽ തിഹാർ ജയിൽ അധികൃതർ വീഴ്​ച വരുത്തിയെന്ന്​ ചൂണ ്ടിക്കാട്ടി പ്രതികൾ നൽകിയ ഹരജി തള്ളി. ഡൽഹി പട്യാല ഹൗസ്​ കോടതിയാണ്​ ഹരജി തള്ളിയത്​. ജയിൽ അധികൃതരോട്​ ഇനി രേഖക ൾ നൽകാൻ ആവശ്യപ്പെടേണ്ടതില്ലെന്ന്​ കോടതി നിരീക്ഷിച്ചു.

പ്രതികളിലൊരാളായ വിനയ്​ ശർമ്മക്ക്​ ജയിലിൽവെച്ച്​ വിഷബാ​ധയേറ്റുവെന്നും ഇതി​​െൻറ രേഖകൾ ജയിൽ അധികൃതർ നൽകിയില്ലെന്നും പ്രതിഭാഗം അഭിഭാഷകനായ എ.പി സിങ്​ കോടതിയെ അറിയിച്ചു. എന്നാൽ, വധശിക്ഷ വെകിപ്പിക്കാൻ പ്രതിഭാഗം മനപ്പൂർവം ശ്രമിക്കുകയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

2012 നിർഭയ കൂട്ടബലാൽസംഗ കേസ്​ പ്രതികളെ ഫെബ്രുവരി ഒന്നിനാണ്​ തൂക്കിലേറ്റുന്നത്​. നേരത്തെ പ്രതികളെ തൂക്കിലേറ്റാനായി വാറണ്ട്​ പുറപ്പെടുവിച്ചെങ്കിലും ഇവർ തിരുത്തൽ ഹരജി നൽകിയതോടെ മാറ്റുകയായിരുന്നു.

Tags:    
News Summary - Nirbhaya case: Delhi court rejects plea of convicts-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.