നീരവ്​ ​മോദി ബ്രിട്ടനിലുണ്ടെന്ന്​ സ്ഥിരീകരണം; കൈമാറാൻ സി.ബി.​െഎയുടെ അപേക്ഷ

ന്യൂഡൽഹി: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ൽ​നി​ന്ന് 13,000 കോ​ടി രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ രാ​ജ്യം​വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ്​ മോ​ദി ബ്രിട്ടനിലുണ്ടെന്ന്​ അധികൃതർ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് നീരവ്​ മോദി​യെ ഇന്ത്യക്ക്​ കൈമാറുന്നതിനായി സി.ബി.​െഎ ബ്രിട്ടന്​ അപേക്ഷ നൽകി. ബ്രിട്ടനിലെ ഇന്ത്യൻ എംബസി മുഖേന നീരവ്​ മോദിയെ വിട്ടുകിട്ടാനുള്ള രേഖകൾ കൈമാറിയതായി സുപ്രീം കോടതിയെ നേരത്തെ സി.ബി.​െഎ അറിയിച്ചിരുന്നു.

രാ​ജ്യം വി​ട്ട​ശേ​ഷം യു.​കെ, ഫ്രാ​ൻ​സ്, ബെ​ൽ​ജി​യം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നീരവ്​ എ​ത്തി​യിരുന്നതായി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ വി​വ​രം ല​ഭി​ച്ചി​രുന്നു. വാ​യ്​​പ​ത​ട്ടി​പ്പ്​ കേ​സി​ൽ നീ​ര​വ്​ മോ​ദി​യും അ​മ്മാ​വ​ൻ ​െമ​ഹു​ൽ ചോ​ക്​​സി​യു​മാ​ണ്​ പ്ര​ധാ​ന പ്ര​തി​ക​ൾ. ക​ഴി​ഞ്ഞ ജ​നു​വ​രി 16നാ​ണ്​ ഇ​വ​ർ രാ​ജ്യം​വി​ട്ട​ത്.

രാജ്യത്ത്​ നടന്ന ഏറ്റവും വലിയ ബാങ്കിങ്​ തട്ടിപ്പ്​ കേസിൽ നീരവ്​ മോദി, മെഹുൽ ചോസ്​കി, മോദിയുടെ സഹോദരൻ നിഷാൽ എന്നിവർക്കെതിരെ സി.ബി.​െഎ മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 
 

Tags:    
News Summary - Nirav Modi Is In UK, CBI Files for Extradition-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.