Posted On
date_range Updated On
date_range നീരവ് മോദി സ്വർണവും വജ്രവും പി.എൻ.ബി ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്ന്
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥന് നീരവ് മോദി സ്വർണ്ണവും വജ്രാഭരണങ്ങളും കൈക്കുലിയായി നൽകിയെന്ന് സി.ബി.െഎ. ഉദ്യോഗസ്ഥർക്ക് സ്വർണ്ണാഭരണങ്ങളും വജ്രവും നൽകിയാണ് പി.എൻ.ബിയിൽ നീരവ് മോദി തട്ടിപ്പ് നടത്തിയതെന്നാണ് സൂചന.
ബാങ്കിെൻറ ഫോറക്സ് വിഭാഗത്തിൽ മാനേജറായി ജോലി നോക്കിയിരുന്ന യശ്വന്ത് ജോഷി നീരവ് മോദിയിൽ നിന്ന് 60 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ്ണ നാണയങ്ങളും വജ്രാഭരണങ്ങളും കൈക്കൂലിയായി വാങ്ങിയെന്ന് സമ്മതിച്ചിട്ടുണ്ട്. നീരവ് മോദി നൽകിയ സ്വർണ്ണവും വജ്രവും ജോഷിയുടെ വീട്ടിൽ നിന്ന് സി.ബി.െഎ പിടിച്ചെടുത്തു.
കേസുമായി ബന്ധെപട്ട് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സി.ബി.െഎ അറിയിച്ചു. തട്ടിപ്പിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ഒാഡിറ്റർമാരെ കഴിഞ്ഞ ദിവസം സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.