അമിത വേഗതയിലെത്തിയ ട്രക്കും ഓ​ട്ടോറിക്ഷയും കൂട്ടിയിടിച്ച്​ ഒമ്പതുമരണം

ഗുവാഹത്തി: അസമിലെ കരിംഗഞ്ചിൽ അമിത വേഗതയിലെത്തിയ ട്രക്ക്​ ഓ​ട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്​ ഒമ്പതുമരണം. മൂന്നു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.

അസം -ത്രിപുര അതിർത്തിയിലെ പാതാർകണ്ടി പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ബൈതഖൽ ദേശീയപാതയിൽ വ്യാഴാഴ്ച രാവിലെയാണ്​ അപകടം. ഛഠ്​ പൂജക്ക്​ ശേഷം മടങ്ങിയവരാണ്​ അപകടത്തിൽപ്പെട്ടത്​.

അമിത വേഗതയിലെത്തിയ ട്രക്കും ഓ​ട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചതാണ്​ അപകട കാരണമെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക്​ മാറ്റി. 

Tags:    
News Summary - Nine people killed after auto rickshaw collides with speeding truck in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.