??.??? ??????????????? ?????? ??????????????? ?????????????????????? ????????????????? ???????????? ?????????? ???????????. ????? ??????????? ???????????????????? ????? ?????????????

ഗൊരഖ്പൂരിൽ ശിശുമരണം തുടരുന്നു; മരണസംഖ്യ 105 ആയി

ല​ഖ്​​നോ: ഗൊരഖ്പൂർ ബി.​ആ​ർ.​ഡി ആ​ശു​പ​ത്രി​യി​ൽ ഒാക്സിജൻ ഇല്ലാത്തതിനെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 105 ആയി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 24 മണിക്കൂറിനിടെ  ഒമ്പത് കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ നൂറ് കവിഞ്ഞതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ബി.ആർ.ഡി മെഡിക്കൽ കൊളേജിലെ ഡോ. പി.കെ. സിങ് മരണം സ്ഥിരീകരിച്ചു.

ഈ ഒമ്പത് മരണങ്ങളിൽ അഞ്ച് പേർ നവജാതശിശു വാർഡിൽ നിന്നും രണ്ട് പേർ മസ്‌തിഷ്‌കവീക്കം ചികിത്സിക്കുന്ന വാർഡിൽ നിന്നുമാണ്.ശിശുരോഗചികിത്സാവിഭാഗം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു. നവജാതശിശുക്കൾ ഉൾപ്പെടെ ഇവിടെ ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാണുള്ളതെന്ന് ഡോ. പി.കെ. സിങ് വ്യക്തമാക്കി. മരണങ്ങളെക്കുറിച്ച് ആശുപത്രി അധികൃതർ സർക്കാറിലേക്ക് വിവരങ്ങൾ അയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഡോ.കെ.കെ.ഗുപ്ത കോളെജ് പ്രിൻസിപ്പലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം ഗോ​ര​ഖ്​​പു​രി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ ശി​ശു​മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ആ​റാ​ഴ്​​ച​ക്ക​കം സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ യു.​പി സ​ർ​ക്കാ​റി​നോ​ടും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലി​നോ​ടും അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചു.ആ​ക്​​ടി​വി​സ്​​റ്റാ​യ നൂ​ത​ൻ ഠാ​കു​ർ ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, ദ​യാ​ശ​ങ്ക​ർ തി​വാ​രി എ​ന്നി​വ​രു​ടെ ഉ​ത്ത​ര​വ്. കേ​സ്​ വീ​ണ്ടും കോ​ട​തി​യു​ടെ ല​ഖ്​​നോ ബെ​ഞ്ച്​ ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തി​ന്​ പ​രി​ഗ​ണി​ക്കും. കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്ന്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നു​വേ​ണ്ടി അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ രാ​ഘ​വേ​ന്ദ്ര പ്ര​താ​പ്​ സി​ങ്​ ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, സ​ർ​ക്കാ​റി​​​​​​െൻറ ന​ട​പ​ടി​ക​ൾ കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും വ​സ്​​തു​ത​ക​ളെ ത​മ​സ്​​ക​രി​ക്കു​ന്ന​താ​ണെ​ന്നും ഹ​ര​ജി ന​ൽ​കി​യ നൂ​ത​ൻ ഠാ​കു​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.


ആശുപത്രി അധികൃതർക്കെതിരെ​ െഎ.എം.എ അശ്രദ്ധക്കുറ്റം ചുമത്തി
ഗോരഖ്​പുർ കൂട്ടമരണം അന്വേഷിക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (​െഎ.എം.എ) സംഘം ബി.ആർ.ഡി ഹോസ്​പിറ്റൽ അധികൃതർക്കെതിരെ അശ്രദ്ധ കുറ്റം ചുമത്തി. മെഡിക്കൽ കോളജ്​ ആ​ശുപത്രിയിലെ പ്രിൻസിപ്പൽ ഇൻ ചാർജ്​ രാജീവ്​ മിശ്ര, വാർഡി​​​​െൻറ ചുമതലയുള്ള ഡോ.​ കഫീൽ ഖാൻ എന്നിവർ ഒാക്​സിജൻ കമ്മി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയില്ല എന്ന്​ ​െഎ.എം.എ ചൂണ്ടിക്കാട്ടി.

ഡോക്​ടർമാർ ഒരാഴ്​ചത്തേക്കുള്ള ഒാക്​സിജൻ ലഭ്യത ഉറപ്പുവരുത്തണമെന്ന്​ ​െഎ.എം.എ സംഘം പറഞ്ഞു. പ്രഥമദൃഷ്​ട്യാ മെഡിക്കൽ അശ്രദ്ധക്ക്​ തെളിവില്ലെങ്കിലും ഇരുവർക്കുമെതിരെയുള്ള കുറ്റം തള്ളിക്കളയാനാകില്ല. അതിനാൽ ഒൗദ്യോഗിക അന്വേഷണവും നടപടിയും സ്വീകരിക്കു​െമന്നും ​െഎ.എം.എ റി​േപ്പാർട്ട്​ പറഞ്ഞു. രാജീവ്​ മിശ്ര, കഫീൽ ഖാൻ, അനസ്​തേഷ്യ വിഭാഗം തലവൻ സതീഷ്​ കുമാർ, പീഡിയാട്രിക്​സ്​ അസോസിയേറ്റഡ്​ പ്രഫ. മഹിമ മിത്തൽ, നെഹ്​റു ഹോസ്​പിറ്റൽ സൂപ്രണ്ട്​ ഇൻ ചീഫ്​ എ.കെ. ​ശ്രീവാസ്​തവ എന്നിവർ കമ്മിറ്റിക്ക്​ മുമ്പാകെ ഹാജരായില്ല. അഞ്ചാറു മാസമായി ഒാക്​സിജൻ വിതരണക്കാരന്​ കുടിശ്ശിക കിട്ടിയി​ട്ടില്ലെന്നും ആഗസ്​റ്റ്​ പത്തിന്​ രാത്രി കുറഞ്ഞ നേരം മാത്രമാണ്​ ഒാക്​സിജൻ ഇല്ലാതായതെന്നും റിപ്പോർട്ടിൽ പറഞ്ഞു.

Tags:    
News Summary - Nine more children die in Gorakhpur’s BRD Medical College, toll at 105- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.