മുംബൈ: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ രക ്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞു ഏഴു സ്ത്രീകളും കുഞ്ഞും ഉൾെപടെ ഒമ്പതു പേർ മരി ച്ചു. നാലുപേരെ കാണാതായി. 29 ഓളം പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 16 പേരെ രക്ഷപ്പെടുത്തി.
സാംഗ്ലിയിലെ ബ്രഹ്മണൽ ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഗ്രാമ പഞ്ചായത്തിെൻറ ബോട്ടാണ് മറിഞ്ഞത്. ബുധനാഴ്ചയും സമാന സംഭവമുണ്ടായിരുന്നു. സ്ത്രീകളെ സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്ന ബോട്ടാണ് കഴിഞ്ഞദിവസം മറിഞ്ഞത്. മുഴുവൻ പേരെയും രക്ഷപ്പെടുത്തി. ബുധനാഴ്ച സാംഗ്ലി, കോലാപ്പുർ, സോലാപ്പുർ, പുണെ, സതാര എന്നിവിടങ്ങളിലായി 16 പേർ മരിച്ചിരുന്നു.
ഒരാഴ്ചയായി ശക്തമായ മഴ തുടരുന്ന പശ്ചിമ മഹാരാഷ്ട്രയിൽ സ്ഥിതിഗതി ഗുരുതരമാണ്. സാംഗ്ലി, കോലാപ്പുർ അടക്കമുള്ള ജില്ലകളിൽനിന്ന് ലക്ഷത്തിലേറെ പേരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി മാറ്റിപ്പാർപ്പിച്ചത്. രക്ഷാപ്രവർത്തനം വ്യാഴാഴ്ചയും തുടരുന്നു. മുംബൈയിൽ അടക്കം കനത്ത മഴയിൽ മൂന്നു മാസത്തിനിടെ 160 ലേറെ മരണമുണ്ടായതായാണ് കണക്ക്. പുണെ വെള്ളത്തിൽ മുങ്ങിയതോടെ ബംഗളൂരു, ആന്ധ്ര, ചെന്നൈ ഭാഗങ്ങളിലേക്കുള്ള ട്രെയിൻ ഗതഗതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തിനകത്തുള്ള ട്രെയിൻ ഗതാഗതം നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.