കോളജ്​ വിദ്യാർഥിനിയെ നടുറോഡിൽ വെടിവെച്ച് കൊന്ന കേസിൽ ശിക്ഷ വെള്ളിയാഴ്​ച; നിർണായക തെളിവായത്​ സിസിടിവി ദൃശ്യം

ഫരീദാബാദ്​: പട്ടാപ്പകൽ കോളജ്​ വിദ്യാർഥിനിയെ വെടിവച്ച്​ കൊന്ന കേസിലെ പ്രതികൾ കുറ്റക്കാരെന്ന്​ കോടതി വിധി. വിവാദമായ നികിത തോമര്‍ വധക്കേസിലാണ് ഹരിയാനയിലെ ഫരീദാബാദ്​ അതിവേഗ ​കോടതിയുടെ വിധി.

2020 ഒക്ടോബര്‍ 26ന് നികിത തോമര്‍ എന്ന കോളേജ് വിദ്യാര്‍ഥിനിയെ നടുറോഡിൽ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ തൗസീഫ്, രെഹാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കേസിൽ മൂന്നാം പ്രതിയായിരുന്ന മുഹമ്മദ്​ അസ്​ഹറുദ്ദീനെ കോടതി വെറുതേ വിട്ടു. പ്രതികള്‍ക്ക് നാടന്‍ തോക്ക് എത്തിച്ചുവെന്നായിരുന്നു ഇയാളിൽ ചുമത്തിയ കുറ്റം. 2020 ഡിസംബര്‍ ഒന്നിനാണ്​ കേസിൽ വിചാരണ ആരംഭിച്ചത്​. മൂന്നുമാസത്തിനുള്ളിൽ കോടതി വിധി പറയുകയും ചെയ്​തു.

ബിരുദ വിദ്യാര്‍ഥിനിയായ നികിത (21) കോളേജിൽനിന്ന്​ പുറത്തുവരു​േമ്പാൾ പട്ടാപ്പകലാണ്​ കൊലപാതകം നടന്നത്​. പരീക്ഷ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം വരികയായിരുന്ന നികിതയെ തട്ടിക്കൊണ്ടുപോകാനാണ്​ തൗസീഫും സുഹൃത്തും ശ്രമിച്ചത്​. ഇതിനെ ചെറുത്തതോടെ തൗസീഫ് വെടിയുതിര്‍ക്കുകയും കാറിൽ കയറി രക്ഷപ്പെടുകയും ചെയ്​തു. ഗുരുതരമായി പരിക്കേറ്റ നികിത പിന്നീട് ആശുപത്രിയില്‍ വെച്ച്​ മരിച്ചു. നികിതയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്‍റെയും വെടിവെച്ച് കൊല്ലുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്‍റെ അടിസ്​ഥാനത്തിലാണ്​ തൗസീഫിനെയും സുഹൃത്തിനെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തത്​.


നികിതയുമായി താൻ അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധത്തിൽ നിന്ന്​ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാന്‍ നികിത തീരുമാനിച്ചതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ്​ തൗസീഫ്​ മൊഴി നൽകിയത്​. സംഭവത്തിന് പിന്നില്‍ ലൗജിഹാദാണെന്ന്​ ആരോപിച്ച്​ നികിതയുടെ കുടുംബം രംഗത്തെത്തിയതും വിവാദമായി. തൗസീഫ് നികിതയെ മതംമാറ്റി വിവാഹം കഴിക്കാനാണ് ശ്രമിച്ചതെന്നും ഇത് എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ്​ കുടുംബം ആരോപിച്ചത്​. 

Tags:    
News Summary - Nikita Tomar murder: 2 found guilty by Haryana court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.