ന്യൂഡൽഹി: വിവാഹ പരസ്യത്തിെൻറ മറവിൽ 15.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ ദമ്പതികൾ പൊലീസ് പിടിയിലായി. വഞ്ചിതയായ യുവതിയുടെ പിതാവിെൻറ പരാതിയിൽ നൈജീരിയൻ സ്വദേശി ഒബോഹ് ടോണി, ഭാര്യ റോസി നെറോന്യ എന്നിവരാണ് അറസ്റ്റിലായത്.
പരസ്യ വെബ്സൈറ്റിൽ വിനോദ് അഭിഷേക് എന്ന പേരിൽ പ്രൊഫൈൽ നൽകിയായിരുന്നു തട്ടിപ്പിന് തുടക്കം. ഇൗ പ്രൊഫൈൽ യോജിച്ചതാണെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിച്ചശേഷം കഴിഞ്ഞവർഷം ഒക്ടോബറിൽ യുവതിയെ അഭിഷേക് എന്ന് പരിചയപ്പെടുത്തി ഫോണിൽ വിളിച്ച ഒബോഹ് ടോണി താൻ കപ്പലിൽ ഡ്യൂട്ടിയിലാണെന്നും 20ന് മുംബൈയിലെത്തുമെന്നും 21ന് യുവതിയെയും കുടുംബത്തെയും കാണാനെത്തുമെന്നും അറിയിച്ചു. എന്നാൽ, ദിവസങ്ങൾക്കുശേഷം വീണ്ടും വിളിച്ച ‘അഭിഷേക്’ കപ്പൽ സോമാലി കൊള്ളക്കാർ ആക്രമിച്ചതായും തെൻറ സാധനങ്ങൾ അക്രമികളുടെ കൈയിൽപ്പെടാതിരിക്കാൻ യുവതിയുടെ മേൽവിലാസത്തിൽ അയച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇതിെൻറ തുകയിൽ കുറച്ച് താൻ മുൻകൂറായി അടച്ചിട്ടുണ്ടെന്നും ബാക്കി തുക സാധങ്ങൾ എത്തുേമ്പാൾ അടക്കണമെന്നും യുവതിയെ ധരിപ്പിച്ചു. ഇതുപ്രകാരം വിവിധ വകുപ്പുകളിൽ രണ്ട് ലക്ഷം രൂപ, അഞ്ച് ലക്ഷം, ഏഴര ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ പണമടച്ചതായും പിന്നീടാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതെന്നും യുവതിയുടെ പിതാവ് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.