ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസിൽ നാലു പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ആദ്യം ബംഗളൂരു മല്ലേശ്വരത്തെ ബി.ജെ.പി ഓഫിസാണ് ലക്ഷ്യമിട്ടിരുന്നതെന്നും 2024 ജനുവരി 22ന് അയോധ്യയിൽ പ്രാണപ്രതിഷ്ഠ ദിനത്തിൽ സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.
അത് നടക്കാതെ പോയതോടെയാണ് രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയതെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുസവ്വിർ ഹുസൈൻ ഷസീബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ശരീഫ് എന്നിവർക്കെതിരെയാണ് ഐ.പി.സി, യു.എ.പി.എ, പി.ഡി.പി.പി വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിച്ചത്. ശിവമൊഗ്ഗ സ്വദേശികളായ താഹയും ഷസീബും കൃത്രിമ പേരുകളിൽ ഇന്ത്യൻ സിംകാർഡും ബാങ്ക് അക്കൗണ്ടും തരപ്പെടുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.