Posted On
date_range Updated On
date_range വിഘടനവാദി നേതാക്കൾക്ക് എൻ.െഎ.എയുടെ സമൻസ്
ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ട് വിഘടനവാദി നേതാക്കളോട് തിങ്കളാഴ്ച ഡൽഹിയിലെ േദശീയ സുരക്ഷ ഏജൻസി (എൻ.െഎ.എ) ആസ്ഥാനത്ത് ഹാജരാകാനാവശ്യപ്പെട്ട് സമൻസയച്ചു. തീവ്രവാദ-അട്ടിമറി പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകിയെന്ന കേസിലാണ് സമൻസ്.
ഫറൂഖ് അഹ്മദ് ദർ എന്ന ബിറ്റ കരാത്തെ, ജാേവദ് അഹ്മദ് ബാബ എന്ന ഗാസി എന്നിവരോടാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർക്ക് ഹവാല വഴി പാകിസ്താനിൽനിന്ന് പണം ലഭിച്ചെന്ന് ഒരു വാർത്താചാനൽ സ്റ്റിങ് ഒാപറേഷനിലൂടെ വെളിപ്പെടുത്തിയതിനെ തുടർന്നാണ് എൻ.െഎ.എ അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.