യു.എ.പി.എ ചുമത്തി, ദേവീന്ദറിനെ എൻ.ഐ.എ ഡൽഹിയിലെത്തിക്കും

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിനെതിരെ എൻ.ഐ.എ കേസെടുത്തു. യു.എ.പി.എ അടക്കം ചുമത്തിയാണ് ദേവീന്ദറിനെതിരെ കേസെടുത്തതെന്നാണ് റിപ്പോർട്ട്.

യു.എ.പി.എയിലെ വിവിധ വകുപ്പുകൾ ദേവീന്ദറിനെതിരെ ചുമത്തിയിട്ടുണ്ട്. ദേവീന്ദറിനെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം ഉടൻ കശ്മീരിലെത്തും. തുടർന്ന് ദേവീന്ദറിനെ ഡൽഹിയിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

അറസ്റ്റിലാകുമ്പോൾ ദേവീന്ദർ സഞ്ചരിച്ച വാഹനത്തിൽനിന്ന് പിടിച്ചെടുത്ത എ.കെ 47 അടക്കം ആയുധങ്ങൾ എൻ.ഐ.എയുടെ ഫോറൻസിക് വിദഗ്ധർ പരിശോധിക്കും.

ദേവീന്ദറിന്‍റെ കേസ് എൻ.ഐ.എക്ക് വിട്ടതിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. ദേവീന്ദർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാനാണ് കേസ് എൻ.ഐ.എക്ക് വിട്ടതെന്നായിരുന്നു രാഹുലിന്‍റെ വിമർശനം.

തന്നെ കുടുക്കിയത് ദേവീന്ദറാണെന്ന് പാ​ർ​ല​മെന്‍റ്​ ആ​ക്ര​മ​ണ​​ക്കേ​സി​ൽ തൂക്കിലേറ്റപ്പെട്ട​ അ​ഫ്​​സ​ൽ ഗു​രു തിഹാർ ജയിലിൽ നിന്ന് അഭിഭാഷകന് എഴുതിയ കത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - NIA files case against Davinder Singh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.