ആലപ്പുഴ: അരൂർ മുതൽ ചേർത്തലവരെയുള്ള ദേശീയപാതയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് എ.എം. ആരിഫ് എം.പിയുടെ പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ചൊവ്വാഴ്ച കത്ത് നൽകുമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ സമഗ്രമായ അന്വേഷണത്തിന് അനുമതി നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കും. നിർമാണത്തിൽ അപാകതയുണ്ടെന്ന് പരാതി ഉന്നയിച്ച ആരിഫ് നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി സജി ചെറിയാൻ പറഞ്ഞതുകൊണ്ടുമാത്രം അന്വേഷണം നടത്താതിരിക്കാനാവില്ല. ഇത് സി.പി.എമ്മിെൻറ ആഭ്യന്തരപ്രശ്നമല്ല. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ദേശീയപാതയുടെ പുനർനിർമാണത്തിൽ വൻ അഴിമതിയാണ് നടന്നത്. അരൂർ മുതൽ കൃഷ്ണപുരം വരെയുള്ള ആലപ്പുഴ ജില്ലയിലെ ദേശീയപാതയുടെ സ്ഥിതി ദുഷ്കരമാണ്. കഴിഞ്ഞദിവസം സ്പീക്കറുടെ കാർ കായംകുളത്ത് കേടായി മറ്റൊരു കാറിൽ മാറി സഞ്ചരിക്കേണ്ടി വന്നു. ദേശീയപാത നിരത്ത് വിഭാഗം ചീഫ് എൻജിനീയർ നടത്തിയ പരിശോധനയിൽ ടാർപോലും ശരിയായ രീതിയിൽ ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ആരാണ് അഴിമതിയുടെ പിന്നിലുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.