ന്യൂസ് ക്ലിക്ക് ഓഫീസ് റെയ്‌ഡ് അവസാനിച്ചു: എഡിറ്റർ കസ്റ്റഡിയിൽ

ന്യൂഡൽഹി: മാധ്യമസ്ഥാപനമായ ന്യൂസ്‌ ക്ലിക്കിൽ ഇന്ന് രാവിലെ മുതൽ ആരംഭിച്ച റെയ്‌ഡ് അവസാനിച്ചു. ന്യൂസ്‌ ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്‌തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, മാധ്യമപ്രവർത്തകരുടെ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മാധ്യമ സ്ഥാപനത്തിന് എതിരെ യു.എ.പി.എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോ. രഘുനന്ദൻ എന്നിവരുടെ വീടുകളിലുമാണ് റെയ്‌ഡ് നടന്നത്.


Tags:    
News Summary - News Click office raid ends: Editor in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.